India

രാജി സന്നദ്ധത അറിയിച്ച് ബിജെപി ഡൽഹി അധ്യക്ഷന്‍ മനോജ് തിവാരി

തിവാരിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന നിര്‍ദ്ദേശം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ തൽകാലം അതു വേണ്ടെന്ന നിലപാടാണ് അന്നത്തെ അധ്യക്ഷന്‍ അമിത് ഷാ സ്വീകരിച്ചത്.

രാജി സന്നദ്ധത അറിയിച്ച് ബിജെപി ഡൽഹി അധ്യക്ഷന്‍ മനോജ് തിവാരി
X

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി. എന്നാല്‍ ദേശീയ നേതൃത്വം രാജി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്കാണ് തിവാരി രാജിക്കത്ത് നല്‍കിയത്. എന്നാല്‍ ഡല്‍ഹി ഘടകം പുനസംഘടിപ്പിക്കും വരെ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തോട് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചുവെന്നാണ് സൂചന.

തിവാരിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന നിര്‍ദ്ദേശം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ തൽകാലം അതു വേണ്ടെന്ന നിലപാടാണ് അന്നത്തെ അധ്യക്ഷന്‍ അമിത് ഷാ സ്വീകരിച്ചത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്തായിരുന്നു ഈ നിലപാട്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ മാത്രം വിജയിക്കാനെ ബിജെപിക്ക് കഴിഞ്ഞുള്ളൂ.

ആം ആദ്മി പാര്‍ട്ടി 62 സീറ്റുകള്‍ തൂത്തുവാരി ഭരണം നിലനിര്‍ത്തിയ സാഹചര്യത്തില്‍ ഡല്‍ഹി ഘടകം പൂര്‍ണമായി പുനസംഘടിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപോര്‍ട്ടില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it