India

മംഗളൂരു വെടിവയ്പില്‍ മരിച്ച നൗഷിയുടെ പിതാവിന് സമാശ്വാസം പകര്‍ന്ന് ഫ്രറ്റേണിറ്റി ഫോറം പ്രതിനിധിസംഘം

സൗദിയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഷാഫി തിരൂര്‍, ഹഫര്‍ യൂനിറ്റ് മുന്‍ പ്രസിഡന്റ് മുഹമ്മദ് അലി തിരൂര്‍, നിസാര്‍ വളാഞ്ചേരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

മംഗളൂരു വെടിവയ്പില്‍ മരിച്ച നൗഷിയുടെ പിതാവിന് സമാശ്വാസം പകര്‍ന്ന് ഫ്രറ്റേണിറ്റി ഫോറം പ്രതിനിധിസംഘം
X

ഹഫര്‍ അല്‍ബാത്തിന്‍ (സൗദി അറേബ്യ): മംഗളൂരുവില്‍ കഴിഞ്ഞ ദിവസം പോലിസ് വെടിവയ്പില്‍ മരിച്ച സ്വദേശി നൗഷി (23) യുടെ പിതാവ് ഇബ്രാഹിമിനെ സൗദിയില്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രതിനിധി സംഘം സമാശ്വസിപ്പിച്ചു. പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭകര്‍ക്ക് നേരെയാണ് യാതൊരു പ്രകോപനവുമില്ലാതെ പോലിസ് വെടിയുതിര്‍ത്തത്. സൗദിയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഷാഫി തിരൂര്‍, ഹഫര്‍ യൂനിറ്റ് മുന്‍ പ്രസിഡന്റ് മുഹമ്മദ് അലി തിരൂര്‍, നിസാര്‍ വളാഞ്ചേരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഏതാണ്ട് 20 വര്‍ഷമായി സൗദിയില്‍ ജോലിചെയ്യുന്ന ഇബ്രാഹിം ഇപ്പോള്‍ ഹഫറില്‍ അനുജനോടൊപ്പം ബൂഫിയ നടത്തുകയാണ്. ഒരു മകളുണ്ട്. മൂന്ന് ആണ്‍മക്കളില്‍ ഒരാളുടെ വിവാഹം കഴിഞ്ഞു. നാല് മക്കളില്‍ രണ്ടാമനായിരുന്നു നൗഷി.

അടുത്ത അവധിക്കാലം നാട്ടിലെത്തുമ്പോള്‍ നൗഷിയുടെ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ചെറിയ ജോലികളുമായി കുടുംബത്തിന് താങ്ങായിനിന്ന തന്റെ മകനെ ജോലികഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയില്‍ ഗല്ലിയില്‍വച്ച് വെടിവയ്ക്കുകയായിരുന്നുവെന്ന്് പിതാവ് പറഞ്ഞു. കാലിന് അസുഖം ബാധിച്ച ഇബ്രാഹിം ഏറെ പ്രയാസം സഹിച്ചാണ് ജോലിയില്‍ തുടരുന്നത്. താനും കുടുംബവും ഏറെ പ്രതീക്ഷകളര്‍പ്പിച്ച മകനായിരുന്നു നൗഷിയെന്നും തങ്ങളുടെ പ്രതീക്ഷകളാണ് യാതൊരു കാരണവുമില്ലാതെ വെടിയുതിര്‍ത്ത പോലിസ് തകര്‍ത്തതെന്നും ഇബ്രാഹിം പറഞ്ഞു. ഇളയസഹോദരനും സുഹൃത്തുക്കളും ഇബ്രാഹീമിന് ആശ്വാസം പകര്‍ന്ന് ഹഫറില്‍ കൂടെയുണ്ട്. സാമ്പത്തികമായി കടുത്ത പ്രയാസം നേരിടുന്ന നൗഷിയുടെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് മുഹമ്മദ് ഷാഫി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it