പ്രണയിച്ചു വിവാഹം കഴിച്ച മകളെ തല്ലിക്കൊന്ന പിതാവ് അറസ്റ്റില്‍

മുംബൈ: മകളെ തല്ലിക്കൊന്ന 55കാരനായ പിതാവിനെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തു. താന്‍ നിര്‍ദേശിച്ച യുവാവിനെ വിവാഹം കഴിക്കാതെ കാമുകനെ വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് രാജ്കുമാര് എന്നയാള്‍20 കാരിയായ മകള്‍ മീനാക്ഷിയെ കൊന്നത്. വസ്ത്രങ്ങള്‍ വാങ്ങാനും മറ്റും പണം നല്‍കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയാണ് രാജ്കുമാര് മകളെ തലക്കടിച്ചു കൊന്നതെന്നു പോലിസ് പറഞ്ഞു.
ഉത്തര്‍പ്രദേശ് സ്വദേശിയായ മീനാക്ഷി തന്റെ ഗ്രാമത്തിലുള്ള ബ്രിജേഷ് ചൗരസ്യ എന്ന യുവാവുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടക്ക് പിതാവ് രാജ്കുമാര് മറ്റൊരാളുമായി മകളുടെ വിവാഹം നിശ്ചയിക്കുകയും വിവാഹ ക്ഷണക്കത്ത് അടിക്കുകയും ചെയ്തു. എന്നാല്‍ മീനാക്ഷി ബ്രിജേഷ് ചൗരസ്യയെ വിവാഹം കഴിക്കുകയും മുംബൈയിലേക്കു പോവുകയും ചെയ്തു. ഇതോടെ മകളെ കൊല്ലാന്‍ രാജ്കുമാര് തീരുമാനിക്കുകയായിരുന്നു. പഴയതെല്ലാം മറന്നുവെന്നും മകള്‍ക്കും ബ്രിജേഷിനും പണം നല്‍കാമെന്നും പറഞ്ഞാണ് രാജ്കുമാര് മകളെ ആളില്ലാത്ത സ്ഥലത്തേക്കു വിളിച്ചു വരുത്തിയത്. ഇവിടെ നിന്നും മകളുടെ തലക്കടിച്ചു കൊല്ലുകയായിരുന്നു. തല പൊളിഞ്ഞ് രക്തം വാര്‍ന്ന് വഴിയരികില്‍ കിടന്ന യുവതിയെ പിറ്റേന്നാണ് ജനങ്ങള്‍ കാണുന്നതും പോലിസില്‍ വിവരമറിയിക്കുന്നതും. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് രാജ്കുമാര് അറസ്റ്റിലാവുന്നത്.
RELATED STORIES
ഇടത് നേതാക്കൾ അതിജീവിതയോട് മാപ്പ് പറയണം; ഹരജിയിലെ ആരോപണങ്ങൾ...
26 May 2022 8:40 AM GMTഈ കെട്ട കാലവും ഇന്ത്യ അതിജീവിക്കുക തന്നെ ചെയ്യും
26 May 2022 8:25 AM GMTഅതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടിയും സര്‍ക്കാര്‍...
26 May 2022 8:23 AM GMTജോര്‍ജ് ജയിലിലായത് കോടതി ഇടപെടല്‍ കൊണ്ട്; പൂക്കള്‍ വിതറി...
26 May 2022 8:14 AM GMTവനിതാ സാമാജികരുടെ ദേശീയ സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
26 May 2022 8:11 AM GMTവീട്ടില്‍ പോയി പാചകംചെയ്യ്: എന്‍സിപി വനിതാ എംപിക്കെതിരേ...
26 May 2022 7:44 AM GMT