India

പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ച ഛത്തീസ്ഗഢ് സ്വദേശി അറസ്റ്റില്‍

പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ച ഛത്തീസ്ഗഢ് സ്വദേശി അറസ്റ്റില്‍
X

ബംഗളൂരു: പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ച ഛത്തീസ്ഗഢ് സ്വദേശിയെ ബംഗളൂരു പോലിസ് അറസ്റ്റു ചെയ്തു. ബംഗളൂരു വൈറ്റ്ഫീല്‍ഡ് പോലിസാണ് ശുഭാംശു ശുക്ല എന്ന 26കാരനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് ഒമ്പതിന് ഒരു കൂട്ടം യുവാക്കള്‍ ബംഗളൂരുവിലെ പ്രശാന്ത് ലേഔട്ടില്‍ പാകിസ്താനെതിരായ ഇന്ത്യന്‍ സൈന്യത്തിന്റെ വിജയം ആഘോഷിക്കുന്നതിനിടെയാണ് സംഭവം.

ആഘോഷത്തിനിടെ, അടുത്തുള്ള ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്ന ശുക്ല പാകിസ്താനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. ഇദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ചോദ്യം ചെയ്യലില്‍ ഇയാള്‍ മുദ്രാവാക്യം വിളിച്ചതായി സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ആളാണ് ശുക്ല.





Next Story

RELATED STORIES

Share it