India

നിലപാടു തിരുത്തി മമത; മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല

നിലപാടു തിരുത്തി മമത; മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല
X

കൊല്‍ക്കത്ത: നാളെ നടക്കുന്ന നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമ ബംഗാളില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന വ്യാജവാര്‍ത്ത ബിജെപി നേതാക്കള്‍ പ്രചരിപ്പികുന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്നും മമത പറഞ്ഞു.

സംസ്ഥാനത്തു തങ്ങളുടെ 54 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും സമാധാനം നിലനിര്‍ത്തുന്നതില്‍ ബംഗാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ആരോപിച്ചു ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിക്കുന്നതായും ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണു ചടങ്ങില്‍ നിന്നു വിട്ടു നില്‍ക്കുന്നതെന്നു മമത പറഞ്ഞു.

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജനാധിപത്യത്തിന്റെ ആഘോഷമാക്കുകയാണ് വേണ്ടത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ തരംതാഴ്ത്താനുള്ള ചടങ്ങാക്കുകയല്ല വേണ്ടതെന്നും മമത പറഞ്ഞു.

ഭരണഘടനാപരമായ ക്ഷണം സ്വീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ബംഗാളില്‍ തങ്ങളുടെ 54 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ഇത് വ്യാജമാണ്. സംസ്ഥാനത്തു രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായിട്ടില്ല. ഈ കൊലപാതകങ്ങളെല്ലാം വ്യക്തിവൈരാഗ്യവും കുടുംബ പ്രശ്‌നങ്ങളുമാണ്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനാല്‍ തന്നെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല- മമത ട്വിറ്ററില്‍ കുറിച്ചു.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും അത് ഭരണഘടനാ ചുമതലയാണെന്നും മമത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it