India

രജോരിയില്‍ പട്രോളിങ്ങിനിടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു

രജോരിയില്‍ പട്രോളിങ്ങിനിടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു
X

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജോരിയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. പട്രോളിങ് സംഘത്തെ നയിക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു. നാളെ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിക്കും.



Next Story

RELATED STORIES

Share it