India

മലയാളി വിദ്യാര്‍ഥികളെ തിരികെയെത്തിക്കണം; കൊടിക്കുന്നില്‍ സുരേഷ് എംപി ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കത്തയച്ചു

വിദ്യാര്‍ഥികളെ ഇന്ന് എയര്‍ ഏഷ്യ വിമാനത്തില്‍ ബാങ്കോക്ക് വഴി ഇന്ത്യയിലെത്തിക്കുമെന്നും സഹായാഭ്യര്‍ഥനയ്ക്ക് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം രേഖാമൂലം മറുപടി നല്‍കി.

മലയാളി വിദ്യാര്‍ഥികളെ തിരികെയെത്തിക്കണം; കൊടിക്കുന്നില്‍ സുരേഷ് എംപി ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കത്തയച്ചു
X

ന്യൂഡല്‍ഹി: ചൈനയിലെ കുന്‍മിങ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ അടിയന്തരമായി ഇന്ത്യയില്‍ തിരികെയെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കത്തയച്ചു. വിദ്യാര്‍ഥികളെ ഇന്ന് എയര്‍ ഏഷ്യ വിമാനത്തില്‍ ബാങ്കോക്ക് വഴി ഇന്ത്യയിലെത്തിക്കുമെന്നും സഹായാഭ്യര്‍ഥനയ്ക്ക് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം രേഖാമൂലം മറുപടി നല്‍കി.

പ്രസ്തുത വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കറിനും സഹമന്ത്രി വി മുരളീധരനും കൊടിക്കുന്നില്‍ സുരേഷ് കത്ത് നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം ചൈനയിലുള്ള മറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥികളെയും എത്രയുംപെട്ടെന്ന് തിരികെക്കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിമാരോട് കൊടിക്കുന്നില്‍ സുരേഷ് കത്തിലൂടെ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it