India

നാനാ പട്ടോളെ മഹാരാഷ്ട്ര സ്പീക്കര്‍; ഫഡ്‌നാവിസ് പ്രതിപക്ഷനേതാവ്

എതിര്‍സ്ഥാനാര്‍ഥി കിസാന്‍ കതോരെ പിന്‍മാറിയതോടെ എതിരില്ലാതെയാണ് പട്ടോളെ തിരഞ്ഞെടുക്കപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് ബിജെപി സ്ഥാനാര്‍ഥിയായ കതോരെ സ്പീക്കര്‍ തിരഞ്ഞെടുപ്പിനുള്ള പത്രിക പിന്‍വലിച്ചത്.

നാനാ പട്ടോളെ മഹാരാഷ്ട്ര സ്പീക്കര്‍; ഫഡ്‌നാവിസ് പ്രതിപക്ഷനേതാവ്
X

മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി കോണ്‍ഗ്രസിന്റെ നാനാ പട്ടോളെയെ തിരഞ്ഞെടുത്തു. എതിര്‍സ്ഥാനാര്‍ഥി കിസാന്‍ കതോരെ പിന്‍മാറിയതോടെ എതിരില്ലാതെയാണ് പട്ടോളെ തിരഞ്ഞെടുക്കപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് ബിജെപി സ്ഥാനാര്‍ഥിയായ കതോരെ സ്പീക്കര്‍ തിരഞ്ഞെടുപ്പിനുള്ള പത്രിക പിന്‍വലിച്ചത്. വിദര്‍ഭ മേഖലയിലെ സകോലിയില്‍നിന്നുള്ള എംഎല്‍എയാണ് പട്ടോളെ. അതിനിടെ, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു.

സ്പീക്കറെ തിരഞ്ഞെടുത്തതോടെ ഇനി മന്ത്രിസ്ഥാനങ്ങളുടെ വിഭജനം അടക്കമുള്ള കാര്യങ്ങളിലാണ് മഹാവികസന്‍ അഖാഡി ചര്‍ച്ചയാരംഭിക്കുക. ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യമായ മഹാ വികാസ് അഖാഡി ശനിയാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചിരുന്നു. സര്‍ക്കാരിന് അനുകൂലമായി 169 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. മഹാവികാസ് അഖാഡിയില്‍ എന്‍സിപിക്ക് 56 എംഎല്‍എമാരുണ്ട്. ശിവസേനയ്ക്ക് 54 എംഎല്‍എമാരും കോണ്‍ഗ്രസിന് 44 എംഎല്‍എമാരുമാണുള്ളത്.

Next Story

RELATED STORIES

Share it