India

കൊവിഡ്: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 246 മരണം; 8,369 പുതിയ രോഗികള്‍, ആകെ 3.27 ലക്ഷം വൈറസ് ബാധിതര്‍

തമിഴ്‌നാട്ടില്‍ പുതുതായി 4,965 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ്: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 246 മരണം; 8,369 പുതിയ രോഗികള്‍, ആകെ 3.27 ലക്ഷം വൈറസ് ബാധിതര്‍
X

മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 8,369 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കണക്കുകള്‍. 246 പേരാണ് ഒറ്റദിവസം മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണം 12,276 ആയി. 3.75 ശതമാനമാണ് സംസ്ഥാനത്തെ മരണ നിരക്ക്. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,27,031 ആയി. 7,188 പേര്‍ പുതുതായി രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,82,217 ആയി.

55.72 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയില്‍ നിലവില്‍ 7,79,676 പേര്‍ ഹോം ക്വാറന്റൈനിലും 45,077 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലുമുണ്ടെന്ന് ആരോഗ്യവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 1,32,236 പേരാണ് സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്നത്. തലസ്ഥാനമായ മുംബൈയില്‍ 995 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 62 മരണങ്ങള്‍ റിപോര്‍ട്ടുചെയ്തു. ഇതോടെ മുംബൈയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,03,368 ഉം ആകെ മരണം 5,817 മായി.

73,555 പേര്‍ ഇതുവരെ രോഗമുക്തിനേടി ആശുപത്രി വിട്ടിട്ടുണ്ട്. 23,893 ആണ് നിലവില്‍ മുംബൈയിലെ ആക്ടീവ് കേസുകള്‍. മഹാരാഷ്ട്രയില്‍ നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 16,40,644 ആയി. തിങ്കളാഴ്ച രേഖപ്പെടുത്തിയ 8,240 പുതിയ കേസുകളേക്കാള്‍ സംസ്ഥാനത്തെ ചൊവ്വാഴ്ചത്തെ കണക്കുകള്‍ നേരിയ മുന്നിലാണ്. തമിഴ്‌നാട്ടില്‍ പുതുതായി 4,965 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 180,643 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 75 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,626 ആയി. 4,894 പേര്‍ രോഗമുക്തരായതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തരായവര്‍ 126,670 ആയി ഉയര്‍ന്നു. 51,344 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. 12 വയസ് വരെയുള്ള 9,028 കുട്ടികള്‍ക്ക് രോഗം ബാധിച്ചു.

Next Story

RELATED STORIES

Share it