India

മദ്‌റസയില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക്; തിളക്കമാര്‍ന്ന നേട്ടവുമായി ഷാഹിദ് ഖാന്‍

'തന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും മദ്‌റസാ വിദ്യാഭ്യാസത്തിനാണ്. അവിടെ നിന്നാണ് ആത്മവിശ്വാസവും അര്‍പ്പണ മനോഭാവവും ജീവിതത്തിന്റെ ഭാഗമായത്.' ഷാഹിദ് ഖാന്‍ പറയുന്നു.

മദ്‌റസയില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക്;  തിളക്കമാര്‍ന്ന നേട്ടവുമായി ഷാഹിദ് ഖാന്‍
X

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് മദ്‌റസാ വിദ്യാര്‍ഥിയുടെ സിവില്‍ സര്‍വീസ് നേട്ടം. മദ്‌റസ അല്‍ ജാമിയത്തുല്‍ അശ്‌റഫിയ വിദ്യാര്‍ഥിയായിരുന്ന മൗലാന ഷാഹിദ് റാസയാണ് 751ാം റാങ്കോടെ സിവില്‍ സര്‍വ്വീസ് കരസ്ഥമാക്കിയത്.

സിവില്‍ സര്‍വീസ് വിജയിച്ച ഷാഹിദ് മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് മാതൃകയായിരിക്കുകയാണെന്ന് അധ്യാപകര്‍ പറഞ്ഞു. ബീഹാറില്‍ നിന്ന് 10ാം ക്ലാസ് വിജയിച്ച ശേഷമാണ് ഷാഹിദ് അസംഖട്ടില്ലുള്ള അല്‍ ജാമിയത്തുല്‍ അശ്‌റഫിയയില്‍ എത്തിയത്. മദ്‌റസാ വിദ്യാഭ്യാസത്തിന് ശേഷം ജെഎന്‍യുവില്‍ നിന്ന് പശ്ചിമേഷ്യന്‍ പഠനത്തില്‍ എംഫില്‍ കരസ്ഥമാക്കി.

'തന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും മദ്‌റസാ വിദ്യാഭ്യാസത്തിനാണ്. അവിടെ നിന്നാണ് ആത്മവിശ്വാസവും അര്‍പ്പണ മനോഭാവവും ജീവിതത്തിന്റെ ഭാഗമായത്.' ഷാഹിദ് ഖാന്‍ പറയുന്നു. ബീഹാറിലെ ഗയ സ്വദേശിയായ ഷാഹിദ് ഖാന്‍ ജെഎന്‍യുവില്‍ നിന്ന് അറബി സാഹിത്യത്തില്‍ ബിരുദവും എംഎയും പൂര്‍ത്തിയാക്കി.

Next Story

RELATED STORIES

Share it