മധ്യപ്രദേശ്: ഡപ്യൂട്ടി സ്പീക്കറുടെ അകമ്പടി വാഹനത്തില്‍ ട്രക്കിടച്ചു നാലുമരണം
കാര്‍ ഡ്രൈവര്‍ സച്ചിന്‍, എസ്‌ഐ ഹര്‍ഷ വര്‍ധന്‍ സോളങ്കി, ഹെഡ് കോണ്‍സ്റ്റബിള്‍ ഹമീദ് ഷൈക്ക്, കോണ്‍സ്റ്റബിള്‍ രാഹുല്‍ കൊലാരെ എന്നിവരാണ് മരിച്ചത്.

ബാലാഘട്ട്: മധ്യപ്രദേശ് ഡപ്യൂട്ടി സ്പീക്കര്‍ ഹിനാ കവാരെക്കു അകമ്പടി പോയ കാറില്‍ ട്രക്കിടിച്ചു കയറി പോലിസുകാരടക്കം നാലു പേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ സച്ചിന്‍, എസ്‌ഐ ഹര്‍ഷ വര്‍ധന്‍ സോളങ്കി, ഹെഡ് കോണ്‍സ്റ്റബിള്‍ ഹമീദ് ഷൈക്ക്, കോണ്‍സ്റ്റബിള്‍ രാഹുല്‍ കൊലാരെ എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വാഹനത്തിലുണ്ടായിരുന്ന കോണ്‍സ്റ്റബിളിനെ നാഗ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലാഘട്ട് ജില്ലയിലെ സാലേതെകാ ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 12.30നായിരുന്നു അപകടം. തന്റെ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തി വരികയായിരുന്ന കോണ്‍ഗ്രസ് എംഎല്‍എ കവാരെയുടെ അകമ്പടി വാഹനത്തിലാണ് നിയന്ത്രണം വിട്ട ട്രക്കിടിച്ചു കയറിയത്.
ട്രക്ക് ഡ്രൈവറെ പോലിസ് അറസ്റ്റു ചെയ്തു. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യ അത്യാസന്ന നിലയിലാണെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് അമിത വേഗത്തില്‍ വാഹനമോടിച്ചതെന്നു ട്രക്ക് ഡ്രൈവര്‍ പറഞ്ഞതായി എസ്പി ജയദേവന്‍ അറിയിച്ചു. അമിത വേഗത്തില്‍ ട്രക്ക് വരുന്നതു കണ്ടു റോഡരികിലെ വയലിലേക്ക് അകമ്പടി വാഹനം ഓടിച്ചുകയറ്റിയെങ്കിലും അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തെ കുറിച്ചന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMT