India

കൊവിഡ് വാക്‌സിനേഷന്‍: മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് മോദിയോട് മന്‍മോഹന്‍ സിങ്

കൊവിഡ് വാക്‌സിനേഷന്‍: മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് മോദിയോട് മന്‍മോഹന്‍ സിങ്
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. കൊവിഡ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്നത് ഉള്‍പ്പെടെ അഞ്ചിന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചാണ് കത്ത്. വാക്‌സിനേഷന്റെ കാര്യത്തില്‍ മുന്‍നിര തൊഴിലാളി വിഭാഗങ്ങളെ നിര്‍വചിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നതാണ് പ്രധാന ആവശ്യമായി മുന്നോട്ടുവച്ചത്.

ആറുമാസത്തിനുള്ളില്‍ എത്ര വാക്‌സിന്‍ കുത്തിവയ്പ്പുകള്‍ നടത്തുമെന്നത് പ്രസിദ്ധപ്പെടുത്തണം, വാക്‌സിനുകള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കൃത്യവും സുതാര്യവുമായ വിവരങ്ങള്‍ നല്‍കണം, മുന്‍നിര തൊഴിലാളികളെ നിശ്ചയിക്കുന്നത് ഉള്‍പ്പെടെ കൊവിഡ് വാക്‌സിനേഷന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം, ഫണ്ടുകളും മറ്റ് ഇളവുകളും നല്‍കി ഉല്‍പാദന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന് വാക്‌സിന്‍ ഉല്‍പാദകര്‍ക്ക് കേന്ദ്രം മുന്‍കൂട്ടി സഹായം നല്‍കണം, മുന്‍കൂട്ടി ആവശ്യമായ ഓര്‍ഡറുകള്‍ നല്‍കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് മന്‍മോഹന്‍ സിങ് മുന്നോട്ടുവച്ചത്.

45 വയസ്സിന് താഴെയാണെങ്കില്‍ പോലും' കൊവിഡിനെതിരേ പ്രതിരോധ കുത്തിവയ്പ് നല്‍കേണ്ടതുണ്ട്. 'മതിയായ' വാക്‌സിന്‍ ഓര്‍ഡറുകള്‍ മുന്‍കൂട്ടി നല്‍കണം. 45 വയസ്സിന് താഴെയുള്ളവരാണെങ്കില്‍ പോലും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ കഴിയുന്ന മുന്‍നിര തൊഴിലാളികളുടെ വിഭാഗങ്ങളെ നിര്‍വചിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കണം. ഉദാഹരണത്തിന് സ്‌കൂള്‍ അധ്യാപകര്‍, ബസ്, ത്രീ വീലര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, മുനിസിപ്പല്‍, പഞ്ചായത്ത് സ്റ്റാഫ്, കോടതികളില്‍ ഹാജരാവേണ്ട അഭിഭാഷകര്‍ എന്നിവരുടെ കാര്യം പരിഗണിക്കണം.

45 വയസ്സിന് താഴെയാണെങ്കില്‍ പോലും അവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാം- അദ്ദേഹം കത്തില്‍ പറഞ്ഞു. നിലവിലെ കണക്കനുസരിച്ച്, 45 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് മാത്രമേ പ്രതിരോധ കുത്തിവയ്പ്പുകള്‍ കേന്ദ്രം അനുവദിക്കുന്നുള്ളൂ. ലൈസന്‍സുള്ള നിരവധി കമ്പനികള്‍ക്ക് വാക്‌സിന്‍ നിര്‍മിക്കുന്നതിനും ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ അനുവദിക്കണം. രാജ്യത്ത് വിദേശ കമ്പനികള്‍ നിര്‍മിക്കുന്ന വാക്‌സിനുകള്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാതെ അനുമതി നല്‍കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

അതേസമയം, രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം തുടര്‍ച്ചയായ നാലാം ദിവസവും രണ്ടുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,501 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 1,38,423 പേര്‍ക്കാണ് രോഗ മുക്തി. രാജ്യത്ത് ഇതുവരെ 1,47,88,209 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 1,28,09,643 പേര്‍ രോഗമുക്തി നേടി.

Next Story

RELATED STORIES

Share it