India

മംഗളൂരുവില്‍ മണ്ണിടിഞ്ഞ് വീണു; തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു; മാതാവ് അബോധാവസ്ഥയില്‍

മംഗളൂരുവില്‍ മണ്ണിടിഞ്ഞ് വീണു; തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു; മാതാവ് അബോധാവസ്ഥയില്‍
X

മംഗളൂരു: മംഗളൂരുവില്‍ ഉള്ളാളില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ കുഞ്ഞുങ്ങള്‍ മരിച്ചു. ഇവരുടെ അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് വയസ്സുകാരന്‍ ആര്യന്‍, രണ്ട് വയസ്സുകാരന്‍ ആരുഷ് എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച നിലയില്‍ അമ്മ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. പുറത്തേക്ക് എടുത്തപ്പോഴേക്ക് രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. ഇവരുടെ മുത്തശ്ശി പ്രേമയും മണ്ണിടിച്ചിലില്‍ മരിച്ചിരുന്നു. എന്‍ഡിആര്‍എഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്.






Next Story

RELATED STORIES

Share it