- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വോഡഫോണ്‍ ഐഡിയ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ് കുമാർ മംഗലം ബിർള
ബോര്‍ഡ് അംഗങ്ങള്‍ ഏകകണ്ഠേനയായി ഹിമാൻഷു കപാനിയയെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചത്.

ന്യൂഡൽഹി: വോഡഫോണ്‍ ഐഡിയയുടെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം നോണ്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ സ്ഥാനങ്ങളില്‍ നിന്നും കുമാർ മംഗലം ബിർള രാജിവച്ചു. ബുധനാഴ്ച ചേര്‍ന്ന കമ്പനി ഡയരക്ടര്‍ ബോര്‍ഡ് കുമാർ മംഗലം ബിർളയുടെ രാജി അംഗീകരിച്ചു. ആദിത്യ ബിർള ഗ്രൂപ്പിന്റെ നിര്‍ദേശത്തില്‍ ഹിമാൻഷു കപാനിയയെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചിട്ടുണ്ട്.
ബോര്‍ഡ് അംഗങ്ങള്‍ ഏകകണ്ഠേനയായി ഹിമാൻഷു കപാനിയയെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചത്. ടെലികോം രംഗത്ത് 25 കൊല്ലമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഹിമാൻഷു കപാനി. വിവിധ ടെലികോം കമ്പനികളുടെ ബോര്‍ഡ് അംഗമായി പ്രവൃത്തിച്ചിട്ടുമുണ്ട്. ഗ്ലോബല്‍ ജിഎസ്എംഎയുടെ ബോര്‍ഡംഗമായി രണ്ട് വര്‍ഷം പ്രവത്തിച്ചിട്ടുണ്ട്. സെല്ലൂലാര്‍ ഓപറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു.
വോഡഫോൺ ഐഡിയ കമ്പനിയിലെ തന്റെ മുഴുവൻ ഓഹരിയും രാജ്യത്തെ ഏതെങ്കിലും പൊതുമേഖലാ ആഭ്യന്തര ധനകാര്യ സ്ഥാപനത്തിന് നൽകാൻ തയ്യാറാണെന്ന് കുമാർ മംഗളം ബിർള രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു. കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി രാജീവ് ഗൗബയ്ക്ക് അയച്ച കത്തിലാണ് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാന്റെ നിർദ്ദേശം ഉണ്ടായിരുന്നത്. അതിന് പിന്നാലെയാണ് രാജി.
ജൂൺ ഏഴിനാണ് ബിർള കത്തയച്ചത്. വോഡഫോൺ ഐഡിയ കമ്പനിക്ക് ഏതാണ്ട് 1.8 ലക്ഷം കോടിയുടെ കടമുണ്ട്. ഇതിൽ സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലേക്ക് അടക്കേണ്ട കുടിശിക കൂടി ഉൾപ്പെടും. 25000 കോടി രൂപ സമാഹരിക്കാൻ കമ്പനിയുടെ ബോർഡ് ഓഫ് ഡയരക്ടേർസ് തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ പിന്തുണയില്ലാത്തതിനാൽ നിക്ഷേപകരാരും തയ്യാറായിരുന്നില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















