കേന്ദ്രതീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ധനകാര്യകമ്മീഷനെ ഉപയോഗിക്കുന്നു: തോമസ് ഐസക്
15ാം ധനകാര്യകമ്മീഷന്‍ പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ച കൈക്കൊണ്ട തീരുമാനങ്ങള്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കുന്നതാണെന്ന് അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെയാകെ അട്ടിമറിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
ന്യൂഡല്‍ഹി: കേന്ദ്രതീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ധനകാര്യകമ്മീഷനെ ഉപയോഗിക്കുകയാണെന്ന് ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്. 15ാം ധനകാര്യകമ്മീഷന്‍ പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ച കൈക്കൊണ്ട തീരുമാനങ്ങള്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കുന്നതാണെന്ന് അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെയാകെ അട്ടിമറിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. 15ാം ധനകാര്യ കമ്മീഷന്റെ കാര്യവും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. 15ാം ധനകാര്യകമ്മീഷന്‍ പരിഗണനയ്ക്ക് എടുത്തിരിക്കുന്നതെല്ലാം വിവാദവിഷയങ്ങളാണ്.
സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് നേരത്തെ നിബന്ധനകളുണ്ടായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടനപ്രകാരം സര്‍ചാര്‍ജ്, സെസ്, നികുതി പിരിവ് എന്നിവ മാത്രമാണ് പങ്കുവയ്ക്കാന്‍ കഴിയുക. പണം കേന്ദ്രവും സംസ്ഥാനവും തമ്മിലാണ് കൈമാറുക. മറ്റ് ആവശ്യങ്ങള്‍ക്ക് ഈ തുക വകമാറ്റാന്‍ തീരുമാനിച്ചാല്‍ കോടതിയില്‍ പോവേണ്ടിവരും. സംസ്ഥാനത്തിന്റെ നികുതി വിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കണം. സംസ്ഥാനങ്ങളുടെ പണം കവരുന്ന നടപടിയാണ് കേന്ദ്രത്തിന്റേത്. 14ാം ധനകാര്യ കമ്മീഷന്റെ കണക്ക് അനുസരിച്ചുള്ള അധികവിഹിതമൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങളെ പിന്നോട്ടടിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്നതെന്നും ഐസക് പറഞ്ഞു. സാമ്പത്തികമാന്ദ്യം പരിഹരിക്കാന്‍ ആറുമാസത്തേക്ക് വായ്പാപലിശ വേണ്ടെന്നുവയ്ക്കുന്നത് അടക്കമുള്ള സമഗ്രമായ ഉത്തേജക പാക്കേജ് നടപ്പാക്കണം.
സമ്പത്തിക മാന്ദ്യമാണ് പണപ്പെരുപ്പം കുറയാന്‍ കാരണം. നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കണം. വാഹനങ്ങള്‍ക്കുള്ള വായ്പ ഉദാരമാക്കണം. അടിസ്ഥാനസൗകര്യവികസനം വേഗത്തിലാക്കുകയും. റോഡ് നിര്‍മാണ പദ്ധതികള്‍ പൂര്‍ണമായി നടപ്പാക്കുകയും ചെയ്യണം. തൊഴിലുറപ്പു പദ്ധതിയില്‍ 150 ദിവസം തൊഴില്‍ നല്‍കുകയും കൂലിയില്‍ 50 രൂപയുടെ വര്‍ധന വരുത്തുകയും വേണമെന്ന് ഐസക് ആവശ്യപ്പെട്ടു.
RELATED STORIES
'കോടതിയുടെ ആ ഞെട്ടല്‍ ഏകപക്ഷീയമാണ്, വല്ലാത്ത വേട്ടയാണ്, തുറന്ന...
27 May 2022 4:14 PM GMTഹിന്ദുവായി ജനിച്ചതില്‍ അഭിമാനിക്കുന്നു എന്ന് പറയുന്ന പിന്നാക്ക...
27 May 2022 2:05 PM GMTമുസ് ലിംകള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഹിന്ദുമതം വെടിയുക ഓരോ...
23 May 2022 1:17 PM GMTപുഴു വെറുമൊരു മുഖ്യധാരാസിനിമയല്ല
20 May 2022 11:22 AM GMTഗ്യാന്വാപിക്കടിയില് ഒളിഞ്ഞിരിക്കുന്നത്...
18 May 2022 10:42 AM GMTപുഴു: ബോധത്തിലും അബോധത്തിലും ജാതിപേറുന്ന 'നല്ലവനായ' സവര്‍ണ്ണന്റെ...
17 May 2022 10:36 AM GMT