അനിശ്ചിതകാല ബസ് സമരം; 48,000 ജീവനക്കാരെ പിരിച്ചു വിട്ട് തെലങ്കാന സര്‍ക്കാര്‍
ഹൈദരാബാദ്: അനിശ്ചിതകാല സമരം നടത്തിവന്ന സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ച് വിട്ട് തെലങ്കാന സര്‍ക്കാര്‍. തെലങ്കാന സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ടിഎസ്ആര്‍ടിസി)യിലെ 48,000 ജീവനക്കാരെയാണ് പിരിച്ച് വിട്ടത്.
തെലുങ്കാന മുഖ്യമന്ത്രി കെ .ചന്ദ്രശേഖര റാവുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടു പിന്നാലെയാണ് ജീവനക്കാരെ പിരിച്ചു വിട്ട നടപടി നടന്നത്. ആന്ധ്രപ്രദേശിലേതുപോലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെ സംസ്ഥാന സര്‍ക്കാരുമായി ലയിപ്പിക്കണമെന്നായിരുന്നു ജീവനക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ ഈ ആവശ്യം അഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
കാലങ്ങളായി തങ്ങള്‍ ഉന്നയിച്ചു വരുന്ന ഈ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയതായിരുന്നു ജീവനക്കാര്‍.ഇന്നലെ വൈകുന്നേരം ആറിനു മുന്‍പായി സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തൊഴിലാളികള്‍ തയ്യാറായില്ല. തുടര്‍ന്ന് സര്‍ക്കാര്‍ നടപെടിയെടുക്കുകയായിരിന്നു. 12,00 തൊഴിലാളികള്‍ മാത്രമാണ് നിലവില്‍ ടിഎസ്ആര്‍ടിസിയില്‍ അവശേഷിക്കുന്നത്.
RELATED STORIES
ആന്ധ്രയില്‍ ജില്ലയുടെ പേര് മാറ്റിയതിനെതിരായ പ്രതിഷേധം അക്രമാസക്തമായി;...
24 May 2022 6:23 PM GMTചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTറഷ്യ- യുക്രെയ്ന് യുദ്ധത്തിനിടെ പുടിന് നേരേ വധശ്രമമുണ്ടായി,...
24 May 2022 2:20 PM GMTസിറിയയില്‍ പുതിയ സൈനിക നടപടി 'ഉടന്‍': ഉര്ദുഗാന്
24 May 2022 2:10 PM GMTതുര്‍ക്കി വിദേശകാര്യമന്ത്രി ഫലസ്തീനില്‍
24 May 2022 1:33 PM GMTഗ്യാന്‍വാപി മസ്ജിദ്: ശിവലിംഗം കണ്ടെത്തിയെന്ന വാദം കള്ളമെന്ന്...
24 May 2022 1:24 PM GMT