- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കള്ളപ്പണം കൊണ്ട് ബിജെപി കര്‍ണാടക പിടിച്ചു, ആദായനികുതി വകുപ്പിനെ ആയുധമാക്കി: കെസി വേണുഗോപാല്‍
നാണം കെട്ട വിലപേശലിലൂടെയും ജനാധിപത്യത്തിലെ ഏറ്റവും തരം താണ വഴികളിലൂടെയുമാണ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിച്ചത്. രാജ്യത്തുനടന്ന ഏറ്റവും വലിയ രാഷ്ട്രീയ കുംഭകോണവും കള്ളപ്പണ ഇടപാടു മാണ് ബി ജെ പി നടത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാരിനെ വീഴ്ത്താന്‍ കോടിക്കണക്കിന് കള്ളപ്പണമാണ് ബിജെപി ഒഴുകിയതെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പണത്തോടൊപ്പം മന്ത്രിസ്ഥാനമടക്കം അവര്‍ കൂറുമാറിയ എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തു. ഇതോടൊപ്പം ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സമെന്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളേയും വിലപേശലിനും ബ്ലാക്ക് മെയിലിംഗിനുമായി ബിജെപിയും കേന്ദ്രസര്‍ക്കാരും ഉപയോഗപ്പെടുത്തിയെന്നും കെസി വേണുഗോപാല്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
രാജ്യം കണ്ട ഏറ്റവും ഹീനമായ രാഷ്ട്രീയ അട്ടിമറിയാണ് കര്‍ണാടകത്തില്‍ ബിജെപി നടത്തിയത്. കേന്ദ്രസര്‍ക്കാരും ഗവര്‍ണറും മഹരാഷ്ട്രാ സര്‍ക്കാരും ബിജെപി നേതൃത്വവും സംയുക്തമായി നടത്തിയ കുതിരക്കച്ചവടത്തിലൂടെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ ഇപ്പോള്‍ വീഴ്ത്തിയത്.
സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നേതാക്കള്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുകയും കച്ചവടം ' ഉറപ്പിക്കാന്‍ ചര്‍ച്ചനടത്തുന്നതിന്റേയും വീഡിയോ അടക്കമുള്ള തെളിവുകള്‍ നിയമസഭക്കു മുന്‍പില്‍ വന്നു.
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത നാണം കെട്ട വിലപേശലിലൂടെയും ജനാധിപത്യത്തിലെ ഏറ്റവും തരം താണ വഴികളിലൂടെയുമാണ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിച്ചത്. രാജ്യത്തുനടന്ന ഏറ്റവും വലിയ രാഷ്ട്രീയ കുംഭകോണവും കള്ളപ്പണ ഇടപാടു മാണ് കര്‍ണ്ണാടകത്തില്‍ അധികാരത്തിലിരിക്കുന്ന സഖ്യസര്‍ക്കാരിനെ തകര്‍ക്കാന്‍ ബി ജെ പി നടത്തിയിരിക്കുന്നത്.
രാഷ്ട്രീയ ധാര്‍മ്മിക്ത ഉയര്‍ത്തിപ്പിടിക്കാനും ജനാധിപത്യം സംരക്ഷിക്കാനും കോണ്‍ഗ്രസും ജനതാദളും നിയമസഭയിലും സുപ്രീം കോടതിയിലും തെരുവുകളിലും പോരാടി. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കോണ്‍ഗ്രസിനും സഖ്യസര്‍ക്കാരിനുമൊപ്പം നിലകൊണ്ട എംഎല്‍എമാരും പ്രവര്‍ത്തകരും അഭിനന്ദനര്‍ഹിക്കുന്നു.
നിയമസഭയില്‍ എംഎല്‍എമാരുടെ എണ്ണത്തില്‍ ബിജെപിക്ക് മേല്‍ക്കൈനേടാനായെങ്കിലും ധാര്‍മ്മികമായ വിജയം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനാണെന്നും ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ അവിശുദ്ധമായി ബി ജെ പി നടത്തിയ അട്ടിമറി ജനങ്ങളിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസ് ദേശവ്യാപക പ്രചരണം നടത്തും. കെ സി വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















