കശ്മീരില്‍ സായുധാക്രമണത്തില്‍ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കിഷ്താറില്‍ സായുധ സംഘത്തിന്റെ വെടിയേറ്റു ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടു. ചന്ദ്രകാന്ത് ശര്‍മയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ അംഗരക്ഷകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വെടിവപ്പിനു ശേഷം സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്താണ് സായുധര്‍ പോയതെന്നു സീനിയര്‍ പോലിസ് സൂപ്രണ്ട് പറഞ്ഞു. ഇക്കഴിഞ്ഞ നവംബറില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ പരീഹര്‍, സഹോദരന്‍ അജിത്ത് എന്നിവരെ സായുധ സംഘം വെടിവച്ചു കൊന്നിരുന്നു. ഇന്നു ഉച്ചക്കു കിഷ്താറിലെ ഹെല്‍ത്ത് സെന്ററില്‍ വച്ചാണ് ശര്‍മക്കു നേരെ ആക്രമണമുണ്ടായത്. വെടിയേറ്റ ശര്‍മയെ ഉടന്‍ ഹെലികോപ്റ്ററില്‍ ജമ്മു മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശര്‍മ കൊല്ലപ്പെട്ടതോടെ പ്രദേശത്ത് അധികൃതര്‍ കര്‍ഫ്യൂ ഏര്‍പെടുത്തുകയും ഇന്റര്‍നെറ്റ് സേവനം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. ക്രമസമാധാനപാലന ചുമതല സൈന്യത്തിനു നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
RELATED STORIES
നടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യമന്ത്രി ഇരുട്ടുകൊണ്ട്...
25 May 2022 7:20 PM GMTഫലസ്തീന് ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു
25 May 2022 5:24 PM GMTദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍
25 May 2022 5:17 PM GMT'മുസ്ലിം' യുക്തി വാദികള്‍ക്കും രക്ഷയില്ല; ഹിന്ദുത്വത്തെ വിമര്‍ശിച്ച...
25 May 2022 3:45 PM GMTഡ്രൈവര്‍ ധരിച്ചിരുന്നത് യൂനിഫോം; മതവേഷം എന്നത് വ്യാജ പ്രചാരണം:...
25 May 2022 3:26 PM GMTവന്ദേമാതരത്തിന് ജനഗണമനയുടെ തുല്യപദവി നല്‍കണമെന്ന് ഹരജി;...
25 May 2022 3:18 PM GMT