India

പരസ്യ നിഷേധത്തില്‍ പ്രതിഷേധം; ശൂന്യമായ ആദ്യ പേജുമായി കശ്മീര്‍ പത്രങ്ങള്‍

ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് പരസ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച്് വാര്‍ത്തകളൊന്നുമില്ലാതെ ശൂന്യമായ ഒന്നാം പേജുമായാണ് ഇന്ന് കശ്മീരില്‍ പത്രങ്ങള്‍ പുറത്തിറങ്ങിയത്.

പരസ്യ നിഷേധത്തില്‍ പ്രതിഷേധം; ശൂന്യമായ ആദ്യ പേജുമായി കശ്മീര്‍ പത്രങ്ങള്‍
X

ശ്രീനഗര്‍: ശ്രീഗറില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന രണ്ട് പത്രങ്ങള്‍ക്കു പരസ്യം നിഷേധിച്ചതിനെതിരേ കശ്മീരി പത്രങ്ങളുടെ പ്രതിഷേധം. ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് പരസ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച്് വാര്‍ത്തകളൊന്നുമില്ലാതെ ശൂന്യമായ ഒന്നാം പേജുമായാണ് ഇന്ന് കശ്മീരില്‍ പത്രങ്ങള്‍ പുറത്തിറങ്ങിയത്. കശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ(കെഇജി) തീരുമാനപ്രകാരമാണ് പ്രതിഷേധം. എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച്ച ശ്രീനഗറില്‍ ധര്‍ണയും സംഘടിപ്പിച്ചു.

പരസ്യം നിര്‍ത്തുന്നത് സംബന്ധിച്ച് രേഖാമൂലം അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പരസ്യം നിര്‍ത്താന്‍ തീരുമാനിച്ചതായി ജമ്മുകശ്മീര്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറേറ്റ് വാക്കാല്‍ അറിയിക്കുകയായിരുന്നുവെന്ന് ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ പത്രങ്ങള്‍ അറിയിച്ചു.



എന്ത് കൊണ്ടാണ് ഇങ്ങിനെയൊരു തീരുമാനമെടുത്തതെന്ന് കഴിഞ്ഞ 15 ദിവസമായി കശ്മീര്‍ സര്‍ക്കാരിനോട് തങ്ങള്‍ നിരന്തരം ചോദിച്ചുവെങ്കിലും യാതൊരു മറുപടിയും നല്‍കാന്‍ തയ്യാറായില്ലെന്ന് കെഇജി അറിയിച്ചു. ഈ തീരുമാനം ജനാധിപത്യത്തിനും ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനും എതിരാണെന്നും കെഇജി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ നയങ്ങളോട് യോജിച്ച് പ്രവര്‍ത്തിക്കാത്ത കശ്മീരി പത്രങ്ങള്‍ക്ക് പരസ്യം നിഷേധിക്കുന്നത് ഇതാദ്യമല്ല. എന്നാല്‍, കശ്മീരിലെ മാധ്യമങ്ങള്‍ മുഴുവന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത് ആദ്യമായാണ്.

Next Story

RELATED STORIES

Share it