കാശ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്ന് നേരെ ആക്രമണം

പൂന: പൂനയില്‍ ജമ്മു കശ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന നേരെ ആക്രമണം. മാധ്യമപ്രവര്‍ത്തകനായ ജിബ്രാന്‍ നാസിറിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി ട്രാഫിക് സിഗ്‌നലില്‍ വെച്ചാണ് 24കാരനായ നാസര്‍ ആക്രമിക്കപ്പെട്ടത്. കശ്മീരിലേക്ക് തന്നെ തിരിച്ചുപ്പോണമെന്ന് ആവശ്യപ്പെട്ടാണ് മര്‍ദ്ദിച്ചതെന്നും നാസിര്‍ പറഞ്ഞു. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും പൊലിസ് അറിയിച്ചു.
പുല്‍വാമയിലെ ആക്രമണത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീര്‍ സ്വദേശികള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടന്നുവരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കശ്മീര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളും വാടകക്ക് താമസിക്കുന്നവരും അതിക്രമം നേരിടുന്നുണ്ട്. ഇതിനെ തുടര്‍ന്ന് കശ്മീര്‍ സ്വദേശികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
RELATED STORIES
കൂത്തുപറമ്പ് നീര്‍വേലിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി ബസ്സിടിച്ച്...
23 May 2022 12:51 PM GMTമാട്ടൂല്‍ തീരദേശ കടല്‍ഭിത്തി നിര്‍മാണം; എസ്ഡിപിഐ ജനപ്രതിനിധികള്‍...
17 May 2022 4:40 PM GMTഭക്ഷ്യസാമഗ്രികള്‍ ഹോട്ടലിലെ ശുചിമുറിയില്‍;ചോദ്യം ചെയ്ത ഡോക്ടര്‍ക്ക്...
16 May 2022 4:46 AM GMTമന്ത്രി എം വി ഗോവിന്ദന്റെ വാഹനം കണ്ണൂരില്‍ അപകടത്തില്‍പ്പെട്ടു
15 May 2022 5:59 PM GMTഭിന്നശേഷിക്കാര്‍ക്ക് പാര്‍ലമെന്ററി പ്രാതിനിധ്യം ഉറപ്പാക്കണം: ഡിഎപിസി
14 May 2022 9:39 AM GMTപ്രൊഫ. ടി രാഘവന് അന്തരിച്ചു
13 May 2022 4:32 PM GMT