കാശ്മീര്‍ വിഷയം: കോണ്‍ഗ്രസ് എം പി മാരുടെ യോഗം വിളിച്ചു
ന്യൂഡല്‍ഹി: കശ്മീര്‍ ബില്ല് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ലോകസഭയില്‍ അവതരിപ്പിക്കാനിരിക്കെ യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചു. എംപിമാരോട് ഉടന്‍ ഡല്‍ഹിയിലെത്താനാണ് സോണിയ നിര്‍ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രനടപടിക്കെതിരേ പ്രതിഷേധമുയര്‍ത്തിയിരുന്നെങ്കിലും പാര്‍ട്ടിയിലെ പലനേതാക്കള്‍ക്കും എതിരഭിപ്രായം ഉണ്ടായിരുന്നു. ഭുവനേശ്വര്‍ കലിതയ്ക്ക് പുറമെ പല കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും പാര്‍ട്ടി നിലപാടിനെതിരേ രംഗത്തെത്തിയിരുന്നു. എന്നാല്‍, കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായതിനാലാണ് സോണിയ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ ബില്ലിനെ സംബന്ധിച്ച് എന്ത് നിലപാട് സ്വീകരിക്കണമെന്ന് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്യും.
RELATED STORIES
നടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യമന്ത്രി ഇരുട്ടുകൊണ്ട്...
25 May 2022 7:20 PM GMTഫലസ്തീന് ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു
25 May 2022 5:24 PM GMTദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍
25 May 2022 5:17 PM GMT'മുസ്ലിം' യുക്തി വാദികള്‍ക്കും രക്ഷയില്ല; ഹിന്ദുത്വത്തെ വിമര്‍ശിച്ച...
25 May 2022 3:45 PM GMTഡ്രൈവര്‍ ധരിച്ചിരുന്നത് യൂനിഫോം; മതവേഷം എന്നത് വ്യാജ പ്രചാരണം:...
25 May 2022 3:26 PM GMTവന്ദേമാതരത്തിന് ജനഗണമനയുടെ തുല്യപദവി നല്‍കണമെന്ന് ഹരജി;...
25 May 2022 3:18 PM GMT