India

കര്‍ണാടക തദ്ദേശതിരഞ്ഞെടുപ്പ്: എസ്ഡിപിഐയ്ക്ക് മൂന്ന് സീറ്റുകളില്‍ തിളക്കമാര്‍ന്ന വിജയം

മൈസൂര്‍ ജില്ലയിലെ ഹുന്‍സൂരു സിറ്റി മുനിസിപ്പാലിറ്റിയില്‍ എസ്ഡിപിഐ മല്‍സരിച്ച മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തിലാണ് വിജയിച്ചത്. ഹുന്‍സൂരുവിലെ 30ാം വാര്‍ഡില്‍ മല്‍സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥി സമീന ഇംറാന്‍, 31ാം വാര്‍ഡിലെ സെയ്ദ് യൂനുസ് എന്നിവരാണ് വിജയിച്ചത്.

കര്‍ണാടക തദ്ദേശതിരഞ്ഞെടുപ്പ്: എസ്ഡിപിഐയ്ക്ക് മൂന്ന് സീറ്റുകളില്‍ തിളക്കമാര്‍ന്ന വിജയം
X

ബംഗളൂരു: കര്‍ണാടകയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയ്ക്ക് മൂന്ന് സീറ്റുകളില്‍ തിളക്കമാര്‍ന്ന വിജയം. മൈസൂര്‍ ജില്ലയിലെ ഹുന്‍സൂരു സിറ്റി മുനിസിപ്പാലിറ്റിയില്‍ എസ്ഡിപിഐ മല്‍സരിച്ച മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തിലാണ് വിജയിച്ചത്. ഹുന്‍സൂരുവിലെ 30ാം വാര്‍ഡില്‍ മല്‍സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥി സമീന ഇംറാന്‍, 31ാം വാര്‍ഡിലെ സെയ്ദ് യൂനുസ് എന്നിവരാണ് വിജയിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സമീന വിജയക്കൊടി പാറിച്ചത്. സമീന 320 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാംസ്ഥാനത്തുള്ള ജനതാദളി (സെക്യുലര്‍) ന്റെ മഖ്ബൂല്‍ ബാനു ഫയാസ് 306 വോട്ടുകള്‍ കരസ്ഥമാക്കി.

186 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 31ാം വാര്‍ഡിലെ സെയ്ദ് യൂനുസിന്റെ വിജയം. സെയ്ദ് യൂനുസ് 539 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാംസ്ഥാനത്തുള്ള കോണ്‍ഗ്രസിന്റെ മുഹമ്മദ് മൊയ്ദുല്ല ശരീഫിന് ലഭിച്ചത് 353 വോട്ടുകളാണ്. ബംഗളൂരു ജില്ലയിലെ ഹോസ്‌കോട്ടെ സിറ്റി മുനിസിപ്പാലിറ്റിയില്‍ നാല് സീറ്റുകളില്‍ മല്‍സരിച്ചതില്‍ ഒരുസീറ്റിലാണ് എസ്ഡിപിഐയുടെ വിജയം. ഒരു സീറ്റില്‍ രണ്ടാംസ്ഥാനത്തെത്തി. ഹോസ്‌കോട്ടെയിലെ 18ാം വാര്‍ഡ് എസ്ഡിപിഐ സ്ഥാനാര്‍ഥി ഹാജിറ ഖാനം ആണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥിയുമായുള്ള കനത്ത പോരാട്ടത്തിനൊടുവിലാണ് എട്ട് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഹാജിറയുടെ തിളക്കമാര്‍ന്ന വിജയം.

ഹാജിറയ്ക്ക് 279 വോട്ടും രണ്ടാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാര്‍ഥി മീനാക്ഷിയ്ക്ക് 271 വോട്ടും ലഭിച്ചു. 19ാം വാര്‍ഡില്‍നിന്ന് മല്‍സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥി ഷമീം താജാണ് രണ്ടാംസ്ഥാനത്തെത്തിയത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥി ഷാസിയ ആണ് വിജയിച്ചത്. ഷമീമിന് 347 വോട്ടും ഷാസിയയ്ക്ക് 648 വോട്ടും ലഭിച്ചു. കര്‍ണാടകയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പാണ് നടന്നത്.

Next Story

RELATED STORIES

Share it