India

കന്നട സംവിധായകന്‍ പ്രദീപ് രാജ് കൊവിഡ് ബാധിച്ച് മരിച്ചു

കന്നട സംവിധായകന്‍ പ്രദീപ് രാജ് കൊവിഡ് ബാധിച്ച് മരിച്ചു
X

ബംഗളൂരു: കന്നട സംവിധായകന്‍ പ്രദീപ് രാജ് (46) കൊവിഡ് ബാധിച്ച് മരിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ കൊവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് പോണ്ടിച്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു. വ്യാഴാഴ്ചയായിരുന്നു അന്ത്യം. 15 വര്‍ഷമായി പ്രമേഹവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.

കൊവിഡ് ബാധിച്ചതോടെ ആരോഗ്യനില മോശമായി. യഷ് നായകനായ കിരാതകയായിരുന്നു പ്രദീപ് രാജിന്റെ ആദ്യ ചിത്രം. കിച്ച സുദീപ് പ്രധാനവേഷത്തിലെത്തിയ കിച്ചു, മിസ്റ്റര്‍ 420, രജനികാന്താ എന്നിവയായിരുന്നു മറ്റു ചിത്രങ്ങള്‍. കിരാതകാ 2 എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. അതിനിടെയാണ് കൊവിഡ് ബാധിതനായി ആശുപത്രിയിലാവുന്നത്. സംവിധായകന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് നിരവധി ആരാധകരാണ് ട്വിറ്ററിലെത്തിയത്. ദു:ഖത്തില്‍ കഴിയുന്ന കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ട്വിറ്റര്‍ കുറിപ്പുകളില്‍ പറയുന്നു.

Next Story

RELATED STORIES

Share it