വീണ്ടും ക്രൂരത: മൂന്നുവയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തശേഷം തലയറുത്തു
റെയില്‍വേ സ്‌റ്റേഷനില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൂന്നുപേരെ പോലിസ് അറസ്റ്റുചെയ്തു.
ജംഷദ്പൂര്‍: ജാര്‍ഖണ്ഡില്‍ മൂന്നുവയസ് പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. റെയില്‍വേ സ്‌റ്റേഷനില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൂന്നുപേരെ പോലിസ് അറസ്റ്റുചെയ്തു. ജൂലൈ 26 ന് രാത്രിയാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. അമ്മയോടൊപ്പം റെയില്‍വേ സ്‌റ്റേഷനില്‍ കിടന്നുറങ്ങുകയായിരുന്നു കുട്ടി. എഴുന്നേറ്റപ്പോള്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
തന്റെ ഭര്‍ത്താവിനെ സംശയിക്കുന്നതായാണ് ആദ്യം കുട്ടിയുടെ അമ്മ പോലിസില്‍ പരാതി നല്‍കിയത്. പിന്നീട് പോലിസ് സിസിടിവി പരിശോധിച്ചപ്പോള്‍ ഒരാള്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ എടുത്തുകൊണ്ടുപോവുന്നതായി വ്യക്തമായി. തുടര്‍ന്ന് പോലിസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് തലവേര്‍പ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം റെയില്‍വേ സ്‌റ്റേഷനുസമീപം കണ്ടത്തിയത്. പ്രതികളിലൊരാള്‍ 2015 ഏപ്രില്‍ 9ന് ജെംകോ ആസാദ്ബസ്തി പ്രദേശത്ത് ഏഴുവയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജയില്‍ശിക്ഷ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ ആളാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലിസ് സൂപ്രണ്ട് ഇഹ്തിഷാം വഗ്വാരിബ് അറിയിച്ചു.