India

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ ഈ വര്‍ഷം മാത്രം നടന്ന 12 ഏറ്റുമുട്ടലുകളില്‍ 25 സായുധര്‍ കൊല്ലപ്പെട്ടതായും ഡിജിപി പറഞ്ഞു.

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു
X

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്നലെ രാത്രിയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ലഷ്‌കര്‍ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് ഡിജിപി ദില്‍ബാഗ് സിംഗ് അറിയിച്ചു.

ജമ്മുകശ്മീരില്‍ ഈ വര്‍ഷം മാത്രം നടന്ന 12 ഏറ്റുമുട്ടലുകളില്‍ 25 സായുധര്‍ കൊല്ലപ്പെട്ടതായും ഡിജിപി പറഞ്ഞു. അതിനിടെ കശ്മീരില്‍ മറ്റൊരിടത്ത് ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുണ്ട്. ജുനൈദ് ഫാറൂഖ് പണ്ഡിറ്റ് എന്നയാളാണ് പിടിയിലായത്. കരസേനയും സിആര്‍പിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.

Next Story

RELATED STORIES

Share it