ജമ്മു ബസ് സ്റ്റാന്റില്‍ സ്‌ഫോടനം ആളപായമില്ല
ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍നിന്ന് പോലിസ് സ്‌റ്റേഷന്‍ കെട്ടിടത്തെ ലക്ഷ്യമിട്ട് തൊടുത്ത ഗ്രനേഡ് അന്തരീക്ഷത്തില്‍നിന്നു പൊട്ടിത്തെറിക്കുകയായിരുന്നു.
BY SRF29 Dec 2018 8:39 AM GMT
X
SRF29 Dec 2018 8:39 AM GMT
ശ്രീനഗര്‍: ജമ്മുവിലെ പ്രധാന ബസ് സ്റ്റാന്റില്‍ തീവ്രത കുറഞ്ഞ സ്‌ഫോടനം. സമീപത്തെ പോലിസ് സ്‌റ്റേഷന്‍ കെട്ടിടത്തെ ലക്ഷ്യമിട്ട് നടത്തിയ ഗ്രനേഡ് ആക്രമണമാണിതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവത്തില്‍ ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍നിന്ന് പോലിസ് സ്‌റ്റേഷന്‍ കെട്ടിടത്തെ ലക്ഷ്യമിട്ട് തൊടുത്ത ഗ്രനേഡ് അന്തരീക്ഷത്തില്‍നിന്നു പൊട്ടിത്തെറിക്കുകയായിരുന്നു.ബസ് സ്റ്റാന്റിന്റെ പ്രധാന കവാടത്തിന് സമീപമാണ് പോലിസ് സ്‌റ്റേഷന്‍ കെട്ടിടം.
സംഭവത്തിനു പിന്നാലെ പ്രദേശം വളഞ്ഞ സുരക്ഷാ സൈനികര്‍ അപായ സൈറന്‍ പുറപ്പെടുവിക്കുകയും അക്രമികള്‍ക്കായി തിരച്ചില്‍ ശക്തമാക്കുകയും ചെയ്തു.ഏഴു മാസത്തിനിടെ രണ്ടാമത്തെ ആക്രമണമാണിത്. മെയ് 24ന് ബിസി റോഡിനോട് ചേര്‍ന്നുള്ള ബസ് സ്‌റഅറാന്റ് നിര്‍മാണത്തിനിടെ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു പോലിസുകാര്‍ക്കും ഒരു സാധാരക്കാരനും പരിക്കേറ്റിരുന്നു.
Next Story
RELATED STORIES
ഡല്‍ഹി സഫ്ദര്‍ജുങ് ആശുപത്രിയില്‍ തീപിടിത്തം
27 May 2022 5:06 AM GMTകശ്മീരില്‍ 4 സായുധരെ വധിച്ചു; 2 പേര് ടിവി അവതാരകയുടെ കൊലപാതകികളെന്ന്...
27 May 2022 4:54 AM GMTകൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; 2 മരണം
27 May 2022 4:39 AM GMTപാതിരാത്രി പോലിസിന്റെ പോപുലര്‍ ഫ്രണ്ട് വേട്ട; 23 പേരെ...
27 May 2022 4:07 AM GMTഗുജറാത്തില്‍ വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500...
27 May 2022 3:52 AM GMTസ്വര്‍ണ്ണക്കടത്ത്; കരിപ്പൂരില്‍ പിടിയിലായ വിമാന ജീവനക്കാരന് 6 തവണ...
27 May 2022 3:24 AM GMT