ജമ്മുകശ്മീര്‍: ഏറ്റുമുട്ടലില്‍ രണ്ടു സായുധര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടതായി സുരക്ഷ സേന അറിയിച്ചു.
സോപോര്‍ ഏരിയയിലെ ദംഗാര്പോരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നസീര്‍ അഹ്മദ് മിര്‍, ആസിഫ് അഹ്മദ് വാര് എന്നിവരാണ് കൊല്ലപ്പെട്ടവര്‍. ഇവര്‍ ലശ്കറെ ത്വയ്യിബ അംഗങ്ങളാണ്. ഇവരില്‍ നിന്നും തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും സേന അറിയിച്ചു.
മേഖലയില്‍ സായുധരുടെ സാന്നിധ്യമുണ്ടെന്ന വിവരങ്ങളെ തുടര്‍ന്നായിരുന്നു തിരച്ചിലെന്നും രാഷ്ട്രീയ റൈഫിള്‍, പ്രത്യേക പോലിസ് സംഘം, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയതെന്നും അധികൃതര്‍ അറിയിച്ചു.
മേഖലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന് റദ്ദാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും മേഖലയില്‍ സുരക്ഷ സേന തെരച്ചില്‍ തുടരുകയാണെന്നും സേന അറിയിച്ചു.
RELATED STORIES
തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്‍ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMTജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്‍എസ്എസ് നേതാവിന്റെ പരാതി അതേപടി...
26 May 2022 10:28 AM GMTമരുന്നും ചികില്‍സയും ലഭ്യമാക്കുക: ജി എന്‍ സായിബാബ നാഗ്പൂര്‍ ജയിലില്‍...
26 May 2022 10:18 AM GMT