India

ജാമിഅ വെടിവയ്പ്പ്: ദില്ലി പോലിസ് ആസ്ഥാനം ഉപരോധിച്ച സമരക്കാരെ ഒഴിപ്പിച്ചു -വിദ്യാര്‍ഥിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു

ഇന്നലെ രാത്രി മുതല്‍ ഐറ്റിഒയിലെ പോലിസ് ആസ്ഥാനം സമരക്കാര്‍ ഉപരോധിച്ചിരുന്നു. പ്രധാന പാതയില്‍ ഗതാഗത തടസ്സം ഉണ്ടായത് കൊണ്ടാണ് സമരക്കാരെ നീക്കിയതെന്ന് പോലിസ് വിശദീകരിച്ചു.

ജാമിഅ വെടിവയ്പ്പ്: ദില്ലി പോലിസ് ആസ്ഥാനം ഉപരോധിച്ച സമരക്കാരെ ഒഴിപ്പിച്ചു  -വിദ്യാര്‍ഥിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു
X

ന്യൂഡല്‍ഹി: ജാമിഅ വിദ്യാര്‍ഥികളുടെ ലോങ്ങ് മാര്‍ച്ചിന് നേരെ തീവ്ര ഹിന്ദുത്വ വാദി വെടി ഉതിര്‍ക്കുമ്പോള്‍ നോക്കി നിന്ന പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ദില്ലി പോലിസ് ആസ്ഥാനം ഉപരോധിച്ച സമരക്കാരെ പോലിസ് ഒഴിപ്പിച്ചു. ഇന്നലെ രാത്രി മുതല്‍ ഐറ്റിഒയിലെ പോലിസ് ആസ്ഥാനം സമരക്കാര്‍ ഉപരോധിച്ചിരുന്നു. പ്രധാന പാതയില്‍ ഗതാഗത തടസ്സം ഉണ്ടായത് കൊണ്ടാണ് സമരക്കാരെ നീക്കിയതെന്ന് പോലിസ് വിശദീകരിച്ചു.

അതേസമയം, അക്രമിയുടെ വെടിയേറ്റ് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ദില്ലി എംയിസില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. അക്രമി വെടിയുതിര്‍ത്ത സംഭവം ദില്ലി സ്‌പെഷ്യല്‍ പോലിസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. പിടിയിലായ പ്രതിക്ക് പ്രായപൂര്‍ത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അക്രമി ഉത്തര്‍പ്രദേശില്‍ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അക്രമം നടക്കുമ്പോള്‍ പോലിസ് നോക്കി നില്‍ക്കുകയായിരുന്നെന്ന ആരോപണവും ശക്തമാണ്. പോലിസ് കൈ കെട്ടി നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഡല്‍ഹി പോലിസിനെതിരേ പ്രതിഷേധം ശക്തമായി തുടരുകയാണ്. കനത്ത പോലിസ് സന്നാഹം സ്ഥലത്തുണ്ടായിട്ടും അക്രമം തടയുന്നതില്‍ ദില്ലി പോലിസിന് വീഴ്ച്ച വരുത്തിയെന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികളുള്‍പ്പടെ ഉന്നയിച്ചിരുന്നു.

Next Story

RELATED STORIES

Share it