- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിന്ദി ഇന്ത്യയെ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് അസംബന്ധം'; അമിത് ഷായുടെ പ്രസംഗത്തിനെതിരെ ഉദയനിധി

ചെന്നൈ: കേന്ദ്രമന്ത്രി അമിത് ഷായുടെ ഹിന്ദി ദിവസ് പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് ഡി എം കെ നേതാവും തമിഴ്‌നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. അഞ്ചില്‍ താഴെ സംസ്ഥാനങ്ങളില്‍ മാത്രം സംസാരിക്കുന്ന ഭാഷ രാജ്യത്തെ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് തികച്ചും അസംബന്ധമാണെന്ന് ഉദയനിധി പറഞ്ഞു. ഹിന്ദി ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്നുവെന്നായിരുന്നു അമിത് ഷായുടെ പ്രസംഗം.
'ഹിന്ദി ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്നുവെന്നും പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുന്നുവെന്നുമാണ് പതിവുപോലെ ഹിന്ദിയോടുള്ള സ്നേഹം ചൊരിഞ്ഞുകൊണ്ട് അമിത് ഷാ പറഞ്ഞത്. ഹിന്ദി പഠിച്ചാല്‍ മുന്നേറാം എന്ന ആക്രോശത്തിന്റെ ഒരു ബദല്‍ രൂപമാണ് ഇത്. തമിഴ്‌നാട്ടില്‍ തമിഴും കേരളത്തില്‍ മലയാളവുമാണ് സംസാരിക്കുന്നത്. ഹിന്ദി എവിടെയാണ് ഈ രണ്ട് സംസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്നത്? ശാക്തീകരണം എവിടെയാണ് വരുന്നത്', ഉദയനിധി എക്‌സില്‍ കുറിച്ചു.
'ഹിന്ദി ഒഴികെയുള്ള ഭാഷകളെ പ്രാദേശിക ഭാഷകളായി തരംതാഴ്ത്തുന്നത് അമിത് ഷാ അവസാനിപ്പിക്കണം', എന്നും ഉദയനിധി കുറിച്ചു. ഹിന്ദി ജനകീയ ഭാഷയാണെന്നും പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്താന്‍ ഹിന്ദിക്ക് കഴിയുമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. 'ഇന്ത്യ വൈവിധ്യമാര്‍ന്ന ഭാഷകളുടെ രാജ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ ഭാഷകളുടെ വൈവിധ്യത്തെ ഹിന്ദി ഏകീകരിക്കുന്നു. ഹിന്ദി ഒരു ജനകീയ ഭാഷയാണ്', ഷാ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















