India

ഇന്ത്യയുടെ ആദ്യ വനിതാ ഡിജിപി കഞ്ചന്‍ ചൗധരി അന്തരിച്ചു

തിങ്കളാഴ്ച രാത്രി മുംബൈയിലായിരുന്നു അന്ത്യം. രോഗബാധിതയായി ദീര്‍ഘകാലം ചികില്‍സയിലായിരുന്നു.

ഇന്ത്യയുടെ ആദ്യ വനിതാ ഡിജിപി കഞ്ചന്‍ ചൗധരി അന്തരിച്ചു
X

ഡെറാഡൂണ്‍: രാജ്യത്തെ ആദ്യത്തെ വനിതാ ഡിജിപിയായ കഞ്ചന്‍ ചൗധരി ഭട്ടാചാര്യ അന്തരിച്ചു. തിങ്കളാഴ്ച രാത്രി മുംബൈയിലായിരുന്നു അന്ത്യം. രോഗബാധിതയായി ദീര്‍ഘകാലം ചികില്‍സയിലായിരുന്നു. 1973 ബാച്ച് ഐപിഎസ് ഓഫിസറായ ചൗധരി 2004ല്‍ ഉത്തരാഖണ്ഡിന്റെ ഡിജിപിയായി നിയമിതയായി. രാജ്യത്ത് ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയെന്ന പദവിയും ഇതോടെ അവര്‍ സ്വന്തമാക്കി.

തേജസ് ന്യൂസ് യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2007 ഓക്ടോബര്‍ 31ന് സര്‍വീസില്‍നിന്ന് വിരമിച്ചു. ഇതിനുശേഷം രാഷ്ട്രീയരംഗത്തേക്ക് കടന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹരിദ്വാറില്‍ ആം ആദ്മിയുടെ സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. കഞ്ചന്‍ ചൗധരിയുടെ നിര്യാണത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും ഉത്തരാഖണ്ഡ് പോലിസ് ട്വിറ്ററില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it