India

ഇന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയം മുംബൈയില്‍

മുംബൈ ഫിലിംസ് ഡിവിഷന്‍ ആസ്ഥാനത്ത് സ്ഥാപിതമായ മ്യൂസിയത്തിന് 140 കോടിയാണ് നിര്‍മാണച്ചെലവ്. പ്രമുഖ ചലച്ചിത്രകാരന്‍ ശ്യാം ബെനഗലിന്റെയും ഗാനരചിതാവ് പ്രസൂണ്‍ ജോഷി എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് മ്യൂസിയം രൂപകല്‍പ്പന ചെയ്തത്.

ഇന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയം മുംബൈയില്‍
X

മുംബൈ: ഇന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുംബൈ ഫിലിംസ് ഡിവിഷന്‍ ആസ്ഥാനത്ത് സ്ഥാപിതമായ മ്യൂസിയത്തിന് 140 കോടിയാണ് നിര്‍മാണച്ചെലവ്. പ്രമുഖ ചലച്ചിത്രകാരന്‍ ശ്യാം ബെനഗലിന്റെയും ഗാനരചിതാവ് പ്രസൂണ്‍ ജോഷി എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് മ്യൂസിയം രൂപകല്‍പ്പന ചെയ്തത്. പ്രധാനമന്ത്രിക്കൊപ്പം വാര്‍ത്താവിതരണ മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി, ബോളിവുഡ് താരങ്ങളായ രണ്‍ധീര്‍ കപൂര്‍, എ ആര്‍ റഹ്്മാന്‍, ജിതേന്ദ്ര, ആശാ ഭോസ്്‌ലെ, ആമിര്‍ഖാന്‍ ഉള്‍പ്പടെ ഉള്ളവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

മുംബൈ ഫിലിംസ് ഡിവിഷന്‍ ആസ്ഥാനത്തെ ഗുല്‍ഷന്‍ മഹലിലും ഫിലിംസ് ഡിവിഷന്റെ പഴയ ഡെമോ സ്റ്റുഡിയോയിലുമാണ് നാഷനല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമ എന്ന പേരില്‍ മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മൂവിങ് ഇമേജസ്, ലണ്ടന്‍ ഫിലിം മ്യൂസിയം എന്നിവയുടെ മാതൃകയില്‍ തയ്യാറാക്കിയ ഏഷ്യയിലെത്തനെ ആദ്യത്തെ വലിയ ചലച്ചിത്ര മ്യൂസിയമാണിത്.

ഇന്ത്യന്‍ സിനിമയുടെ ചരിത്രമാണ് മ്യൂസിയത്തിലെ ഒന്നാംഹാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുളത്. രണ്ടാം ഹാളില്‍ നിശബ്ദസിനിമയെപ്പറ്റിയുള്ള കാലഘട്ടവും. ദാദാ സാഹേബ് ഫാല്‍ക്കെ ഉപയോഗിച്ച കാമറ, ഇന്ത്യയിലെ ആദ്യസിനിമയായ രാജാ ഹരിശ്ചന്ദ്രയെപ്പറ്റിയുള്ള വിവരങ്ങള്‍ തുടങ്ങിയവ മ്യൂസിയത്തിലൊരുക്കിയിട്ടുണ്ട്.






Next Story

RELATED STORIES

Share it