India

ഹൈദരാബാദില്‍ ബുര്‍ഖ ധരിച്ച് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളെ തടഞ്ഞു

അവസാനം ബുര്‍ഖ അഴിച്ചുമാറ്റിയതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ ഹാളില്‍ പ്രവേശിച്ചത്.

ഹൈദരാബാദില്‍ ബുര്‍ഖ ധരിച്ച് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളെ തടഞ്ഞു
X

ഹൈദരാബാദ്: ബുര്‍ഖ ധരിച്ച് പരീക്ഷ ഭവനിലെത്തിയ വിദ്യാര്‍ത്ഥിനികളെ കെ.വി. രംഗ റെഡി ഡിഗ്രി കോളേജിലെ ജീവനക്കാര്‍ തടഞ്ഞതായി പരാതി. പരീക്ഷ എഴുതാന്‍ ഒന്നര മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നെന്നും ബുര്‍ഖ അഴിച്ചുമാറ്റേണ്ടി വന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.ബുര്‍ഖ ധരിച്ച് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളോട് പരീക്ഷ ഹാളിലേക്ക് കയറുന്നതിന് മുമ്പ് ബുര്‍ഖ അഴിച്ചുമാറ്റാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഒന്നര മണിക്കൂറോളം തങ്ങളെ ജീവനക്കാര്‍ തടഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. അവസാനം ബുര്‍ഖ അഴിച്ചുമാറ്റിയതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ ഹാളില്‍ പ്രവേശിച്ചത്.

'നാളെ മുതല്‍ ബുര്‍ഖ ധരിച്ച് പരീക്ഷക്കെത്തരുതെന്ന് കോളേജ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പരീക്ഷ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. സംഭവത്തില്‍ ഞങ്ങളുടെ രക്ഷിതാക്കള്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരുടെ മുമ്പില്‍ വെച്ച് ബുര്‍ഖ അഴിച്ചുമാറ്റാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും കുറച്ച് സമയം കൂടി നല്‍കണമെന്ന തങ്ങളുടെ അപേക്ഷ മാനേജ്മെന്റ് പരിഗണിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.





Next Story

RELATED STORIES

Share it