India

ഐഐടി വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

ഐഐടി വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
X

ഹൈദരാബാദ്: തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിലെ ഐഐടി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എംടെക് വിദ്യാര്‍ഥിനിയായ മമിത നായകി(23)നെയാണ് കോളജ് കാംപസിലെ ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒഡീഷ സ്വദേശിനിയായ മമിത നായക് വിഷാദരോഗിയായിരുന്നുവെന്നാണ് വിവരം.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായി സംഗറെഡ്ഡി റൂറല്‍ എസ്ഐ രാജേഷ് നായക് പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് പെണ്‍കുട്ടി മരിച്ചത്. രാത്രി 9നാണ് മരണവിവരം പോലിസില്‍ ലഭിക്കുന്നതെന്നും വിഷയത്തില്‍ അന്വേഷണം തുടങ്ങിയതായും സബ്ഇന്‍സ്പെക്ടര്‍ പറഞ്ഞു.





Next Story

RELATED STORIES

Share it