മമത ഐക്യ കോണ്‍ഗ്രസിന്റെ അധ്യക്ഷയാവണം; ബുദ്ധിയുപദേശിച്ച് സുബ്രമണ്യന്‍ സ്വാമിയും

മമത ഐക്യ കോണ്‍ഗ്രസിന്റെ അധ്യക്ഷയാവണം; ബുദ്ധിയുപദേശിച്ച് സുബ്രമണ്യന്‍ സ്വാമിയും

ന്യൂഡല്‍ഹി: ശരത്പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുകയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമതാ ബാനര്‍ജി ഐക്യ കോണ്‍ഗ്രസിന്റെ അധ്യക്ഷയാവുകയും ചെയ്യണമെന്നുപദേശിച്ച് രാജ്യസഭാ എംപി സുബ്രമണ്യന്‍ സ്വാമി. രാജ്യത്ത് കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ പെട്ടുഴറുന്ന സമയത്ത് ട്വിറ്ററിലൂടെയാണ് സ്വാമിയുടെ ഉപദേശം.

ബിജെപി രാജ്യത്തെ ഏക പാര്‍ട്ടിയായി മാറുന്നത് ജനാധിപത്യത്തെ തകര്‍ക്കും. ഇതിനു മാറ്റം വരണമെങ്കില്‍ എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കണം. മമത ഐക്യകോണ്‍ഗ്രസിന്റെ അധ്യക്ഷയാവണം. ഇറ്റലിക്കാരോടും മക്കളോടും കോണ്‍ഗ്രസ് വിടാന്‍ പറയണം. ബിജെപി രാജ്യത്തെ ഏക പാര്‍ട്ടിയാവുകയും ജനാധിപത്യം തകരുകയും ചെയ്യാതിരിക്കാന്‍ ഇതാണ് വഴി- സ്വാമി ഉപദേശിച്ചു.

RELATED STORIES

Share it
Top