പ്രജ്ഞാസിങ് താക്കൂറിന്റെ വിജയം ഗാന്ധിഘാതകരുടെ ആശയത്തിന്റെ വിജയം: ദിഗ്‌വിജയ് സിങ്
ഭോപാല്‍: ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്നു വിശേഷിപ്പിച്ച പ്രജ്ഞാസിങ് താക്കൂറിന്റെ വിജയം ഗാന്ധിഘാതകരുടെ ആശയത്തിന്റെ വിജയമാണെന്നു കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ഭോപാല്‍ മണ്ഡലത്തില്‍ മല്‍സരിച്ചിരുന്ന ദിഗ്‌വിജയ് സിങിനെയാണ് പ്രജ്ഞാസിങ് താക്കൂര്‍ തോല്‍പിച്ചത്. ഇന്നു രാജ്യത്തു ഗാന്ധിഘാതകരുടെ ആശയമാണ് വിജയിച്ചിരിക്കുന്നത്. ഗാന്ധിയുടെ ആശയം ഇവിടെ നഷ്ടപ്പെട്ടു. പരാജയപ്പെട്ടത് അല്ല, ഇതാണ് തന്നെ ഉത്കണ്ഠപ്പെടുത്തുന്നതെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.
മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനാണെന്നായിരുന്നു പ്രജ്ഞാ സിങിന്റെ പ്രസ്താവന. നാഥുറാം ഗോഡ്‌സെ ദേശഭക്തനായിരുന്നു. ഇപ്പോഴും ദേശഭക്തനാണ്. ഇനിയും ദേശഭക്തനായി തന്നെ തുടരും. അദ്ദേഹത്തെ ഭീകരനെന്ന് വിളിക്കുന്നവര്‍ സ്വയം പരിശോധന നടത്തണം. അവര്‍ക്ക് ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുംമെന്നുമായിരുന്നു മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാ സിങിന്റെ പ്രസ്താവന.
നേരത്തേ, എടിഎസ് മേധാവി ഹേമന്ത് കര്‍ക്കരെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്ന പ്രജ്ഞാ സിങിന്റെ പ്രസ്താവനയും വിവാദമായിരുന്നു.
RELATED STORIES
മഴയില്‍ തകര്‍ന്ന ഗണേശന്റെ വീട് എംഎല്‍എ സന്ദര്‍ശിച്ച
21 May 2022 11:54 AM GMTഗ്യാന്‍വാപി കേസിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്: പ്രഫ. രത്തന്‍ ലാലിന് ...
21 May 2022 11:35 AM GMTആശങ്കയായി കുരങ്ങുപനി; ലോകാരോഗ്യസംഘടന അടിയന്തരയോഗം വിളിച്ചു
21 May 2022 11:34 AM GMTകുഴുര്‍ കുടുംബാരോഗ്യകേന്ദ്രത്തിന് എന്നും അവഗണന മാത്രം
21 May 2022 11:18 AM GMTഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ ചുവടുവച്ച് ആലപ്പുഴയുടെ മണ്ണില്‍ ...
21 May 2022 11:11 AM GMTമെയ് 25 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത:...
21 May 2022 10:59 AM GMT