India

കാമുകിയോട് സംസാരിച്ചതിന് സഹപാഠിയെ 12ാം ക്ലാസ് വിദ്യാര്‍ഥി കുത്തിപ്പരിക്കേല്‍പ്പിച്ചു

കാമുകിയുമായി സംസാരിച്ചതില്‍ പ്രകോപിതനായാണ് പെണ്‍കുട്ടിയുടെ സഹപാഠിയായ ദുര്‍ഗാ പ്രസാദിനെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്.ജില്ലയിലെ രാജേന്ദ്രനഗര്‍ മണ്ഡല് മേഖലയിലാണ് സംഭവം.

കാമുകിയോട് സംസാരിച്ചതിന് സഹപാഠിയെ 12ാം ക്ലാസ് വിദ്യാര്‍ഥി കുത്തിപ്പരിക്കേല്‍പ്പിച്ചു
X

ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയില്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥി കാമുകിയുടെ സഹപാഠിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കാമുകിയുമായി സംസാരിച്ചതില്‍ പ്രകോപിതനായാണ് പെണ്‍കുട്ടിയുടെ സഹപാഠിയായ ദുര്‍ഗാ പ്രസാദിനെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്.ജില്ലയിലെ രാജേന്ദ്രനഗര്‍ മണ്ഡല് മേഖലയിലാണ് സംഭവം.

കുത്തേറ്റ ദുര്‍ഗാപ്രസാദും പ്രതിയുടെ കാമുകിയും സഹപാഠികളാണ്. ഇയാള്‍ പെണ്‍കുട്ടിയുമായി സംസാരിച്ചതാണ് പ്രതിയെ പ്രകോപിതനാക്കിയത്. കാമുകി തന്റെ സഹപാഠിയോട് സംസാരിക്കുന്നുണ്ടെന്നറിഞ്ഞ പ്രതി ദുര്‍ഗാപ്രസാദിനെ രാജേന്ദ്രനഗര്‍ പ്രദേശത്തേക്ക് വിളിച്ചുവരുത്തി കുത്തുകയായിരുന്നുവെന്ന് ബഞ്ചാര ഹില്‍സ് പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ നാഗേശ്വര്‍ റാവു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പോലിസ് വധശ്രമത്തിന് കേസെടുത്തു.

Next Story

RELATED STORIES

Share it