India

തെലങ്കാനയില്‍ ദുരഭിമാനക്കൊല; യുവാവിന്റെ മുഖം പാറക്കല്ലുകൊണ്ട് തല്ലിത്തകര്‍ത്തു

തെലങ്കാനയില്‍ ദുരഭിമാനക്കൊല; യുവാവിന്റെ മുഖം പാറക്കല്ലുകൊണ്ട് തല്ലിത്തകര്‍ത്തു
X

സൂര്യപേട്ട്: തെലങ്കാനയില്‍ ജാതി മാറി വിവാഹം കഴിച്ച യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലാണ് ദുരഭിമാനക്കൊല. പില്ലലമാരിക്കടുത്ത് മൂസി നദിക്കരയിലാണ് മാമില്ലഗദ്ദ സ്വദേശിയായ വഡ്‌കൊണ്ട് കൃഷണയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആറ് മാസം മുന്‍പ് ആയിരുന്നു കൊല്ലപ്പെട്ട വഡ്‌കൊണ്ട് കൃഷണയുടെ വിവാഹം. മറ്റൊരു ജാതിയില്‍പ്പെട്ട കോട്ല ഭാര്‍ഗവിയെ ആയിരുന്നു കൃഷ്ണ വിവാഹം ചെയ്തത്. വിവാഹത്തില്‍ യുവതിയുടെ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. നമ്പര്‍ പ്ലേറ്റില്ലാത്ത ഇരുചക്രവാഹനത്തിന് സമീപത്ത് കിടക്കുന്ന നിലയിലാണ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.




Next Story

RELATED STORIES

Share it