ഹരിയാനയില്‍ തൂക്കുസഭ; മുഖ്യമന്ത്രി പദവി നല്‍കുന്നവരെ പിന്തുണയ്ക്കുമെന്ന് ജെജെപി
നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇതുവരെയുള്ള ഫലസൂചനകള്‍ പ്രകാരം ബിജെപി 37 സീറ്റുകളിലും കോണ്‍ഗ്രസ് 32 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ്.
ചണ്ടീഗഡ്: ഹരിയാനയില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ തകര്‍ത്ത് കോണ്‍ഗ്രസ് സീറ്റുകളില്‍ കാര്യമായ വര്‍ധന. ദുഷ്യന്ത് ചൗത്താലയുടെ ജെജെപി കിങ് മേക്കറാവും. നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇതുവരെയുള്ള ഫലസൂചനകള്‍ പ്രകാരം ബിജെപി 37 സീറ്റുകളിലും കോണ്‍ഗ്രസ് 32 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസിന് 17 സീറ്റുകളുടെ നേട്ടമാണുണ്ടായത്. ഇതോടെ 10 സീറ്റുകള്‍ ഉള്ള ജെജെപി പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്ണായകമാവുമെന്നുറപ്പായി. ഐഎന്‍എല്‍ഡി-അകാലി ദള്‍ സഖ്യത്തിന് 2 സീറ്റും മറ്റുള്ളവര്‍ക്ക് 7 സീറ്റുമുണ്ട്.
മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് ജെജെപിയെ സമീപിച്ചതായാണ് റിപോര്‍ട്ട്. തങ്ങള്‍ക്ക് മുഖ്യമന്ത്രി പദവി നല്കുന്ന പാര്‍ട്ടിയോടൊപ്പം നില്‍ക്കുമെന്ന് ജെജെപിയും നിലപാടറിയിച്ചിട്ടുണ്ട്.
നിലവിലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല, ജെജെപി നേതാവ് ദുഷ്യന്ത് ചൗത്താല തുടങ്ങിയവര്‍ മുന്നിട്ടുനില്‍ക്കുകയാണ്.
RELATED STORIES
വിസ്മയ കേസ്:കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ്
24 May 2022 7:42 AM GMTമുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്നത് മുസ്ലിം മുന്നേറ്റത്തെ...
24 May 2022 7:24 AM GMTഞാന്‍ ഹിന്ദുവാണ്, വേണമെങ്കില്‍ ബീഫ് കഴിക്കും,എന്നെ ചോദ്യം ചെയ്യാന്‍...
24 May 2022 5:32 AM GMTജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMT