പ്രഞ്ജാ സിങിനെ പരിഹസിച്ച് ദിഗ് വിജയ് സിങ്; മസൂദ് അസ്ഹറിനെ ശപിക്കുകയായിരുന്നേല്‍ മിന്നലാക്രമണങ്ങളൊഴിവാക്കാം

ഭോപാല്‍: മഹാരാഷ്ട്ര എടിഎസ് തലവനായിരുന്ന ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണെന്ന, ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാസിങിന്റെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ് വിജയ് സിങ്. ശപിച്ചു മറ്റുള്ളവരെ ഇല്ലതാക്കാന്‍ കഴിയുന്നയാളാണ് പ്രജ്ഞാസിങ് എങ്കില്‍ പാകിസ്താനിലിരുന്ന ആക്രമണങ്ങള്‍ക്കു നേൃത്വത്തം നല്‍കുന്ന മസൂദ് അസ്ഹറിനെ ശപിക്കണമെന്നു ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ശപിച്ച് ഇല്ലാതാക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെ നമുക്ക് ഭാവിയില്‍ മിന്നലാക്രമണങ്ങള്‍ വേണ്ടിവരില്ലെന്നും സിങ് പരിഹസിച്ചു. ഭോപാലിലെ അശോക് ഗാര്‍ഡന്‍സില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു സിങ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തന്റെ പേരു പ്രഖ്യാപിച്ചപ്പോള്‍ ബിജെപി കേന്ദ്രങ്ങള്‍ ഞെട്ടിയെന്നും ഉമാഭാരതി, ബാബുലാല്‍ ഗൗര്‍ തുടങ്ങിയ മല്‍സരിക്കാന്‍ നിന്നിരുന്നവര്‍ പിന്‍വാങ്ങിയെന്നും സിങ് പറഞ്ഞു. പിന്നീട് നാമനിര്‍ദേശ പത്രിക സമര്‍പിക്കേണ്ട അവസാന ദിവസം വേറെ വഴിയില്ലാതെ പ്രഞ്ജാ സിങിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നുവെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.
RELATED STORIES
രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTഅബൂദബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
27 May 2022 6:13 PM GMT'പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍...
27 May 2022 4:57 PM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMT