സ്മാര്‍ട് ഫോണുകളിലെ കാമറ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് നിരീക്ഷിക്കാമെന്ന് കണ്ടെത്തല്‍
കോടിക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുന്നതാണ് ഈ പ്രശ്‌നം. കണ്ടെത്തലിനെ തുടര്‍ന്ന് ഗൂഗിളും സാംസങും സെക്യൂരിറ്റി പാച്ച് അപ്‌ഡേറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: സ്മാര്‍ട്‌ഫോണുകളിലെ കാമറ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് നിങ്ങളെ നിരീക്ഷിക്കാമെന്ന് കണ്ടെത്തല്‍. ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളിലുള്ള ക്യാമറ ആപ്ലിക്കേഷനുകളില്‍ സുരക്ഷാ വീഴ്ചയുണ്ടെന്നാണ് ചെക്ക്മാര്‍ക്‌സ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം കണ്ടൈത്തിയത്.
കോടിക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുന്നതാണ് ഈ പ്രശ്‌നം. കണ്ടെത്തലിനെ തുടര്‍ന്ന് ഗൂഗിളും സാംസങും സെക്യൂരിറ്റി പാച്ച് അപ്‌ഡേറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗൂഗിള്‍ പിക്‌സല്‍ 2 എക്‌സ്എല്‍, പിക്‌സല്‍ 3 ഫോണുകളിലെ ഗൂഗിള്‍ കാമറ ആപ്ലിക്കേഷനില്‍ നടത്തിയ പരിശോധനയില്‍ ഒന്നിലധികം സുരക്ഷാ പഴുതുകളാണ് കണ്ടെത്തിയത്.
ഇതുവഴി ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഫോണിലെ വീഡിയോകള്‍ ചിത്രങ്ങള്‍ എന്നിവയിലേക്ക് പ്രവേശനം ലഭിക്കും. ചിത്രങ്ങളുടെ മെറ്റാഡാറ്റ ഉപയോഗിച്ച് ഉപയോക്താവിന്റെ ലൊക്കേഷനും കണ്ടെത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും.
ഫോണിലെ സ്‌റ്റോറേജ് പെര്‍മിഷന്‍ സംവിധാനത്തിന്റെ പരിമിതി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു ആപ്ലിക്കേഷന് സ്‌റ്റോറേജ് പെര്‍മിഷന്‍ നല്‍കിയാല്‍ ആ ആപ്ലിക്കേഷന് സ്‌റ്റോറേജിലെ മുഴുവന്‍ ഡേറ്റയിലേക്കും പ്രവേശനം ലഭിക്കുന്നുണ്ടെന്ന റിപോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
RELATED STORIES
1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്ക്കിടമില്ലതായി; ഗ്യാന്വാപി...
19 May 2022 7:19 PM GMTടെറസില് നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്ഹിയില് 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്പ്പെടെ...
19 May 2022 6:25 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്; അനുമതി...
19 May 2022 5:52 PM GMT'പള്ളികള് തര്ക്കമന്ദിരങ്ങളാക്കി കലാപത്തിന് ഒരുക്കം കൂട്ടുന്നു',...
19 May 2022 4:17 PM GMTസംസ്ഥാനത്ത് ആദ്യമായി ജന്റം എസി ലോ ഫ്ളോര് ബസുകള് പൊളിക്കുന്നു;...
19 May 2022 4:06 PM GMT