India

ഐസ്‌ക്രീമില്‍ പല്ലിയുടെ വാല്‍; കട സീല്‍ ചെയ്തു; ഹാവ് മോര്‍ ബ്രാന്‍ഡിന് പിഴ ചുമത്തി

ഐസ്‌ക്രീമില്‍ പല്ലിയുടെ വാല്‍; കട സീല്‍ ചെയ്തു; ഹാവ് മോര്‍ ബ്രാന്‍ഡിന് പിഴ ചുമത്തി
X

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഐസ്‌ക്രീം കോണില്‍ പല്ലിയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീ വാങ്ങിയ ഐസ്‌ക്രീമിലാണ് പല്ലിയുടെ വാല്‍ കണ്ടെത്തിയത്. ഐസ്‌ക്രീം കഴിച്ച് പകുതി ആയതോടെയാണ് വാല്‍ കണ്ടെത്തിയത്. തുടര്‍ന്ന് സ്ത്രീക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചു. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് ഐസ്‌ക്രീംപാര്‍ലര്‍ അടച്ചുപൂട്ടി. പ്രമുഖ ഐസ്‌ക്രീം ബ്രാന്‍ഡായ ഹാവ്‌മോറിന്റെ ഉത്പാദന യൂണിറ്റിന് 50,000 രൂപ പിഴയും ചുമത്തി.

അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ (എഎംസി) ആരോഗ്യ വിഭാഗമാണ് നടപടി സ്വീകരിച്ചത്. നരോദയിലെ ഹാവ്‌മോര്‍ ഐസ്‌ക്രീം നിര്‍മ്മാണ കേന്ദ്രത്തിനാണ് പിഴ ചുമത്തിയത്. ഈ പ്രത്യേക ഉത്പാദന ബാച്ചിലുള്ള എല്ലാ ഐസ്‌ക്രീമുകളും വിപണിയില്‍ നിന്ന് പിന്‍വലിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

എഎംസിയിലെ അഡീഷണല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഭവിന്‍ ജോഷി ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചു. മണിനഗര്‍ സ്വദേശിയായ ഒരു സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദേവ് കുതിര്‍ അവന്യൂവിലെ മഹാലക്ഷ്മി കോര്‍ണറിലുള്ള ഒരു ഐസ്‌ക്രീം പാര്‍ലറില്‍ നിന്നാണ് ഇവര്‍ ഹാവ്‌മോറിന്റെ ഹാപ്പി കോണ്‍ 80 മില്ലി എന്ന ഐസ്‌ക്രീം വാങ്ങിയത്. ഐസ്‌ക്രീം കഴിക്കുന്നതിനിടെ വായില്‍ എന്തോ തടഞ്ഞപ്പോള്‍ ശ്രദ്ധിച്ചപ്പോഴാണ് അത് പല്ലിയുടെ വാലാണെന്ന് മനസ്സിലായത് എന്ന് സ്ത്രീ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.





Next Story

RELATED STORIES

Share it