India

ഗുജറാത്ത് കലാപക്കേസ്: മോദിക്ക് ശുദ്ധിപത്രം നല്‍കിയതിനെതിരേ സമര്‍പിച്ച ഹരജി സുപ്രിംകോടതി നാലാഴ്ചക്കു ശേഷം പരിഗണിക്കും

കലാപത്തില്‍ സംഘപരിവാരം കൊലപ്പെടുത്തിയ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്‍കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിക്കുക.

ഗുജറാത്ത് കലാപക്കേസ്: മോദിക്ക് ശുദ്ധിപത്രം നല്‍കിയതിനെതിരേ സമര്‍പിച്ച ഹരജി സുപ്രിംകോടതി നാലാഴ്ചക്കു ശേഷം പരിഗണിക്കും
X

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി നരന്ദ്ര മോദിക്കു ശുദ്ധിപത്രം നല്‍കിയതിനെതിരേ സമര്‍പിച്ച ഹരജി നാലാഴ്ചക്കു ശേഷം സുപ്രിംകോടതി പരിഗണിക്കും. കലാപത്തില്‍ സംഘപരിവാരം കൊലപ്പെടുത്തിയ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്‍കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിക്കുക. കേസില്‍ മോദി കുറ്റക്കാരനല്ലെന്നു ഗുജറാത്ത ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരേയാണ് സാകിയ സുപ്രിംകോടതിയെ സമീപിച്ചത്. സംഘപരിവാരം ആസൂത്രണം ചെയ്തു നടപ്പാക്കിയ കലാപത്തില്‍ എംപി ഇഹ്‌സാന്‍ ജഫ്രി അടക്കം 69 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it