India

ഗുജറാത്തില്‍ പോലിസ് സ്റ്റേഷന്‍ വളപ്പില്‍ തീപ്പിടിത്തം; 25 ലധികം വാഹനങ്ങള്‍ കത്തിനശിച്ചു

ഗുജറാത്തില്‍ പോലിസ് സ്റ്റേഷന്‍ വളപ്പില്‍ തീപ്പിടിത്തം; 25 ലധികം വാഹനങ്ങള്‍ കത്തിനശിച്ചു
X

അഹമ്മദാബാദ്: ഗുജറാത്തിലെ പോലിസ് സ്റ്റേഷന്‍ കോമ്പൗണ്ടിലുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. ബൈക്കുകളും ഓട്ടോറിക്ഷകളും കാറുകളും ഉള്‍പ്പടെ 25ലധികം വാഹനങ്ങള്‍ക്കാണ് തീപ്പിടിച്ചത്. ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഖേദ ടൗണ്‍ പോലിസ് സ്‌റ്റേഷന്‍ വളപ്പിലാണ് സംഭവം.

നാദിയാദ് അഗ്‌നിശമന സേനയും അഹമ്മദാബാദ്, മെഹമ്മദ്‌വാഡ് എന്നിവിടങ്ങളില്‍നിന്നും ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) സംഘവും രക്ഷാപ്രവര്‍ത്തനത്തിനെത്തി. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് നാദിയാദ് അഗ്‌നിശമന വിഭാഗം ഫയര്‍ സൂപ്രണ്ട് ദീക്ഷിത് പട്ടേല്‍ അറിയിച്ചു. പോലിസ് സ്റ്റേഷന്‍ കോമ്പൗണ്ടിലുണ്ടായിരുന്ന ഒരു വാഹനത്തില്‍നിന്നാണ് തീപടര്‍ന്നത്. രാസവസ്തുക്കള്‍ നിറച്ച വാഹനങ്ങളും ഇവിടെയുണ്ടായിരുന്നു. ഇതാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണം. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it