- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുത്: സുപ്രിംകോടതി
ഗോവയില്‍ നിയമസെക്രട്ടറിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രിംകോടതിയുടെ വിധി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അധികചുമതല അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കുന്നത് ഭരണഘടനയെ പരിഹസിക്കുന്നതാണ്- കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ പറഞ്ഞു.

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നവരെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുതെന്ന് സുപ്രിംകോടതിയുടെ ഉത്തരവ്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ നിഷ്പക്ഷരും സ്വതന്ത്ര വ്യക്തികളുമായിരിക്കണമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാവരുതെന്നും സുപ്രിംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, ബി ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഗോവയില്‍ നിയമസെക്രട്ടറിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രിംകോടതിയുടെ വിധി. മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ നിയമസെക്രട്ടറിയെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച നടപടിയില്‍ ഗോവ സര്‍ക്കാരിനെ സുപ്രിംകോടതി ശാസിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യം ഒരു ജനാധിപത്യസംവിധാനത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അധികചുമതല അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കുന്നത് ഭരണഘടനയെ പരിഹസിക്കുന്നതാണ്- കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ പറഞ്ഞു. ഒരു ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ ജോലിയിലായിരിക്കുമ്പോള്‍തന്നെ ഗോവയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയും വഹിക്കുകയാണ്. വോട്ടെടുപ്പ് സംബന്ധിച്ച ഹൈക്കോടതിയുടെ തീരുമാനം അസാധുവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. ഏപ്രില്‍ 30ന് മുമ്പ് വോട്ടെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു.
സ്ത്രീകള്‍ക്ക് സീറ്റുകള്‍ നീക്കിവയ്ക്കാത്തതിന്റെ പേരില്‍ അഞ്ച് മുനിസിപ്പാലിറ്റികളായ മര്‍ഗാവോ, മാപുസ, മോര്‍മുഗാവോ, സാങ്കും, ക്യൂപെം എന്നീ തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഗോവ സര്‍ക്കാരിന്റെ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. മുന്‍ ഹിയറിങ്ങില്‍ സുപ്രിംകോടതി ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു. സ്ത്രീകള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും മുനിസിപ്പല്‍ വാര്‍ഡുകള്‍ സംവരണം ചെയ്യുന്നതില്‍ ക്രമക്കേട് ആരോപിച്ചുള്ള ഹരജിയിലായിരുന്നു ഹൈക്കോടതി വിധി. വിധി നിര്‍ത്തിവച്ചപ്പോള്‍ ഗോവ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 21ന് അഞ്ച് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. കേരളം ഉള്‍പ്പടെ മിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിച്ചിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















