ഗോധ്ര കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ ഹരജി സുപ്രിംകോടതി ജൂലൈയിലേക്ക് മാറ്റി

2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയുടെ വിധവയാണ് സാക്കിയ ജഫ്രി. കലാപക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘമാണ് (എസ്‌ഐടി) ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെയും ചില രാഷ്ട്രീയക്കാരെയും ഉന്നത ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയത്. മതിയായ തെളിവുകളില്ലെന്ന് കാണിച്ചായിരുന്നു നടപടി.

ഗോധ്ര കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ ഹരജി സുപ്രിംകോടതി ജൂലൈയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ഗോധ്ര കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരേ സാക്കിയ ജഫ്രി നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി ജൂലൈ മാസത്തേക്ക് മാറ്റി. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയുടെ വിധവയാണ് സാക്കിയ ജഫ്രി. കലാപക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘമാണ് (എസ്‌ഐടി) ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെയും ചില രാഷ്ട്രീയക്കാരെയും ഉന്നത ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയത്. മതിയായ തെളിവുകളില്ലെന്ന് കാണിച്ചായിരുന്നു നടപടി.

കര്‍സേവകര്‍ സഞ്ചരിച്ചിരുന്ന സബര്‍മതി എക്‌സ്പ്രസ് ഗോധ്ര സ്‌റ്റേഷനില്‍വച്ച് തീയിട്ടതിന് പിന്നാലെ നടന്ന കലാപത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, 2012ല്‍ ഗോധ്ര കലാപത്തിലെ 58 പ്രതികളെയും മെട്രോപൊളിറ്റന്‍ കോടതി വെറുതെ വിട്ടു. ഇതിനെതിരേയായിരുന്നു സാക്കിയ ഗുജറാത്ത് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. എന്നാല്‍, 2017ല്‍ മെട്രോപൊളിറ്റന്‍ കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി, കേസില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നാരോപിച്ച് സാക്കിയ നല്‍കിയ ഹരജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് കേസില്‍ പ്രതികളായ നരേന്ദ്രമോദിക്കും നിരവധി രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയ ഹൈക്കോടതി നടപടിക്കെതിരേ സാക്കിയ സുപ്രിംകോടതിയില്‍ നിയമപോരാട്ടം ആരംഭിക്കുന്നത്.

NISHAD M BASHEER

NISHAD M BASHEER

Our Contributor help bring you the latest article around you


RELATED STORIES

Share it
Top