ഗുജറാത്തില്‍ ഏഴുമണിക്കൂറിനുള്ളില്‍ നാലുതവണ ഭൂചലനം; ആളപായമില്ല
റിക്ടര്‍ സ്‌കെയിലില്‍ 4.1, 1.4, 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഭൂചലനത്തെത്തുടര്‍ന്ന് ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഗുജറാത്തിലെ സീസ്‌മോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാവിലെയാണ് കച്ച്് മേഖലയില്‍നിന്ന് എട്ട് കിലോമീറ്റര്‍ മാറി ബെചാഹുവില്‍ റിക്ടര്‍ സ്‌കെയിലില്‍ 1.4 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്.

അഹമ്മദാബാദ്: ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലായി ഏഴുമണിക്കൂറിനുള്ളില്‍ നാലുതവണ ഭൂചലനമുണ്ടായതായി റിപോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.1, 1.4, 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഭൂചലനത്തെത്തുടര്‍ന്ന് ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഗുജറാത്തിലെ സീസ്‌മോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാവിലെയാണ് കച്ച്് മേഖലയില്‍നിന്ന് എട്ട് കിലോമീറ്റര്‍ മാറി ബെചാഹുവില്‍ റിക്ടര്‍ സ്‌കെയിലില്‍ 1.4 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്.
ഉച്ചയ്ക്ക് 12.23 ന് സൗരാഷ്ട്ര മേഖലയില്‍നിന്ന് 38 കിലോമീറ്റര്‍ മാറി ഉനയില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി. 19.7 കിലോമീറ്റര്‍ ചുറ്റളവില്‍ ഇതിന്റെ പ്രകമ്പനമുണ്ടായി. മൂന്നുമിനിറ്റിനുശേഷം കച്ച് മേഖലയില്‍നിന്ന് 29.6 കിലോമീറ്റര്‍ മാറി മൂന്നാമതും 2.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമുണ്ടായി. ഉച്ചയ്ക്കുശേഷം 1.37നാണ് സൗരാഷ്ട്ര മേഖലയില്‍നിന്ന് 31 കിലോമീറ്റര്‍ മാറി സുരേന്ദ്രനഗറില്‍ നാലാമത്തെ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.2 തീവ്രതയാണ് രേഖപ്പെടുത്തിയത്.
RELATED STORIES
പ്രാര്‍ഥിച്ചിട്ടും കുടുംബത്തിന്റെ അസുഖം മാറിയില്ല; ദൈവത്തോട് 'ഇടഞ്ഞ്' ...
26 May 2022 2:36 AM GMTവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെ ഇന്ന് രാവിലെ ഒന്നാംക്ലാസ്...
26 May 2022 1:56 AM GMTവിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
26 May 2022 12:54 AM GMTനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്...
26 May 2022 12:45 AM GMTനടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യമന്ത്രി ഇരുട്ടുകൊണ്ട്...
25 May 2022 7:20 PM GMTഫലസ്തീന് ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു
25 May 2022 5:24 PM GMT