ചത്തീസ്ഗഡില്‍ മാവോവാദി ആക്രമണം: നാലു ജവാന്‍മാര്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്കു പരിക്ക്

കാണ്‍കര്‍: ചത്തീസ്ഗഡിലെ കാണ്‍കര്‍ ജില്ലയില്‍ മാവോവാദികളുടെ ആക്രമണത്തില്‍ നാലു ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതായും രണ്ടു ജവാന്‍മാര്‍ക്കു ഗുരുതര പരിക്കേറ്റതായും ബിഎസ്എഫ് മേധാവി അറിയിച്ചു. എഎസ്‌ഐ ബോറോ, കോണ്‍സ്റ്റബിള്‍മാരായ രാംകൃഷ്ണന്‍, സോമേശ്വര്‍, ഇശ്രാര്‍ ഖാന്‍ എന്നിവരാണ് മരിച്ചതെന്നു പോലിസ് ഡിഐജി പി സുന്ദര്‍ രാജ് പറഞ്ഞു. അസിസ്റ്റന്റ് കമാന്‍ഡന്റ് ഗോപു റാം, ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ റാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാവോവാദി ശക്തികേന്ദ്രമായ പ്രദേശത്തു തിരച്ചിലിനിറങ്ങിയ ബിഎസ്എഫ് ജവാന്‍മാര്‍ക്കു നേരെ മാവോവാദികള്‍ ആക്രമണം നടത്തുകയായിരുന്നുവെന്നും സുന്ദര്‍ രാജ് പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ച് 26നു ചത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ നാലു മാവോവാദികളെ സുരക്ഷാ സേന വെടിവച്ചു കൊന്നിരുന്നു. രാജ്യത്തിനായി വീരചരമമടഞ്ഞ ജവാന്‍മാര്‍ക്കു ആദരാഞ്ജലി അര്‍പിക്കുന്നതായി വ്യക്തമാക്കിയ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നതായും വ്യക്തമാക്കി.
RELATED STORIES
യുക്രെയ്ന് തുടര്‍ച്ചയായി ആയുധം നല്‍കുന്നത് അപകടകരം; ജര്‍മനിക്കും...
28 May 2022 2:16 PM GMTചടുല നീക്കങ്ങളിലൂടെ വികസന വിസ്ഫോടനം സൃഷ്ടിച്ച് ബംഗ്ലാദേശ്
28 May 2022 6:57 AM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTമാധ്യമ ക്ഷുദ്ര ജീവികള്‍ പുറത്തെടുക്കുന്നത് ഉള്ളിലടിഞ്ഞ മുസ്ലിം...
27 May 2022 8:34 AM GMT'എന്നെ തൊടരുത്, നീ അയിത്തമുള്ളവനാണ്'; ദലിത് വയോധികനെ പരസ്യമായി...
27 May 2022 5:55 AM GMTരാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMT