ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയില്‍

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യാശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ശ്വാസതടസ്സം അനുഭവപ്പെടുകയും രക്തസമ്മര്‍ദം കുറയുകയും ചെയ്തതിനെത്തുടര്‍ന്നാണ് ചികില്‍സ തേടിയത്.

ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യാശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ശ്വാസതടസ്സം അനുഭവപ്പെടുകയും രക്തസമ്മര്‍ദം കുറയുകയും ചെയ്തതിനെത്തുടര്‍ന്നാണ് ചികില്‍സ തേടിയത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരമായിരുന്നുവെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രക്തസമ്മര്‍ദം സാധാരണ നിലയിലായെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയില്‍ ഭട്ടാചാര്യയെ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുഉള്ളതായി മമത പറഞ്ഞു. ആദ്യം ഭട്ടാചാര്യയുടെ ആരോഗ്യനില മോശമായിരുന്നു. ഇപ്പോള്‍ അദ്ദേഹം അതില്‍നിന്ന് അതിജീവിച്ചു. ഹീമോഗ്ലോബിന്റെ അളവ് കുറവായതിനാല്‍ രക്തം ആവശ്യമാണ്. തീവ്രപരിചരണവിഭാഗത്തിലാണ് ചികില്‍സയിലുള്ളത്. അദ്ദേഹം എത്രയും പെട്ടെന്ന് ആരോഗ്യത്തോടെ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നതായും മമത മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും ആശുപത്രിയിലെത്തി ഭട്ടാചാര്യയെ സന്ദര്‍ശിച്ചു. മുന്‍ മുഖ്യമന്ത്രിയുടെ ചികില്‍സയ്ക്ക് നേതൃത്വം നല്‍കാന്‍ പ്രത്യേക ഡോക്ടര്‍മാരുടെ എട്ടംഗ സംഘത്തെ നിയോഗിച്ചു.

RELATED STORIES

Share it
Top