രാജസ്ഥാനി നാടോടി നര്ത്തകന് ഹാരിഷ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു
BY JSR2 Jun 2019 6:55 PM GMT
X
JSR2 Jun 2019 6:55 PM GMT
ജോധ്പൂര്‍: പ്രശസ്ത രാജസ്ഥാനി നാടോടി നര്ത്തകന് ക്വീന്‍ ഹാരിഷ് എന്ന ഹാരിഷ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു. ജെയ്സാല്‍മീറില്‍ നിന്നും അജ്മീറിലേക്കുള്ള യാത്രക്കിടെ ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ജോധ്പൂരിനടുത്തുള്ള കപര്ദ ഗ്രാമത്തിലെ ഹൈവേയിലായിരുന്നു അപകടം.
ഹാരിഷിനെ കൂടാതെ മറ്റ് മൂന്ന് കലാകാരന്മാരും അപകടത്തില്‍ മരിച്ചു. ഹരീഷ്, രവീന്ദ്ര, ബിഖെ ഖാന്, ലത്തീഫ് ഖാന് എന്നിവരാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കലാകാരന്മാര് സഞ്ചരിച്ചിരുന്ന എസ്യുവി എതിരേ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഖൂമെര്, കല്‍ബേലിയ, ചാങ്, ഭവേലി, ചാരി എന്നീ നാടോടി നൃത്ത ഇനങ്ങളില്‍ പ്രശസ്തനാണ് ക്വീന്‍ ഹാരിഷ്.
Next Story
RELATED STORIES
രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTമധ്യപ്രദേശില്‍ ദര്‍ഗയ്ക്ക് സമീപം വിഗ്രഹം സ്ഥാപിച്ച സംഭവം: കലാപബാധിത...
26 May 2022 12:37 PM GMTപാഠപുസ്തകങ്ങൾ കാവിവത്കരിക്കുന്നു; തങ്ങളുടെ കൃതികൾ ഒഴിവാക്കണം; പ്രമുഖ...
26 May 2022 11:49 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന്റെ ജാമ്യഹരജി പരിഗണിക്കുന്നത്...
26 May 2022 9:42 AM GMTഇടത് നേതാക്കൾ അതിജീവിതയോട് മാപ്പ് പറയണം; ഹരജിയിലെ ആരോപണങ്ങൾ...
26 May 2022 8:40 AM GMTപാകിസ്താനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആറ് ദിവസത്തെ സമയപരിധി...
26 May 2022 7:34 AM GMT