- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ തീപ്പിടിത്തം; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്ക് (വീഡിയോ)

മുംബൈ: മുംബൈയിലെ സബര്‍ബന്‍ ബോറിവാലിയിലെ ഏഴ് നിലകളുള്ള പാര്‍പ്പിട സമുച്ചയ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായി. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. തീയണയ്ക്കാന്‍ ശ്രമിക്കുകയായിരുന്ന ഒരു ഫയര്‍മാന് പരിക്കേറ്റതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
#WATCH | Mumbai: A fire broke out in the seventh storey of a building in Borivali. It was brought under control after fire brigade officials rushed to the spot. One fire official was injured during the operation and shifted to a hospital. Further details awaited. pic.twitter.com/fvG5mVHtNi
— ANI (@ANI) September 4, 2021
മുംബൈ ബോറിവാലി പടിഞ്ഞാറ് ഗഞ്ചാവാല റെസിഡന്‍സി കെട്ടിടത്തില്‍ രാവിലെ 7 മണിയോടെയാണ് തീപ്പിടുത്തമുണ്ടായതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് ചില അഗ്‌നിശമന സേനാംഗങ്ങളും പോലിസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഫയര്‍മാന്‍ നാഥു സര്‍ജറാവു ബധാക്കി (43) നാണ് പരിക്കേറ്റത്.
ഇദ്ദേഹത്തിന് 8 മുതല്‍ 12 ശതമാനം വരെ പൊള്ളലേറ്റു. ഈ സമയത്ത് കെട്ടിടത്തിലെ എല്ലാ താമസക്കാരും സുരക്ഷിതരാണെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 9:30 ഓടെ തീയണച്ചു. ബധാക്കിനെ കാണ്ഡിവാലിയിലെ ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികില്‍സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഓഫിസിലെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















